പതിനാറുകാരനെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ ഉപേക്ഷിച്ച നിലയിൽ: രണ്ടു പേർ കസ്റ്റഡിയിൽ
Updated: Nov 2, 2026, 20:15 IST
തിരുവനന്തപുരം: പതിനാറുകാരനെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പരുത്തിപ്പാറ എൻഎസ്എസ് ഹൈസ്കൂൾ വിദ്യാർഥി അഭിരാമാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് ചാറ്റ് ചെയ്താണ് അഭിരാമിനെ പ്രതികൾ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.
പിന്നീട് മൃതദേഹം ചാക്കിൽ കെട്ടി സമീപത്തെ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു.
കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്.