പോസിറ്റീവ് ചിന്താഗതി വളര്‍ത്തിയെടുക്കാന്‍ ആറ് വഴികള്‍
നമ്മുടെ ചിന്താഗതികള്‍ നമ്മുടെ ജീവിതത്തെ വലിയ രീതിയില്‍ തന്നെ സ്വാധീനിക്കാറുണ്ട്. പോസിറ്റീവായി ചിന്തിക്കുക എന്നത് പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല, മറിച്ച് നിരന്തരമായ പരിശീലനത്തിലൂടെ നേടിയെടുക്കേണ്ട ഒരു ശീലമാണ്. നെഗറ്റീവ് ചിന്തകളെ തിരിച്ചറിഞ്ഞ് അവയെ പോസിറ്റീവായി മാറ്റാന്‍ സഹായിക്കുന്ന ലളിതമായ ആറ് വഴികള്‍ നോക്കാം.
1. നന്ദിയുള്ളവരായിരിക്കുക
ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍ക്കുപോലും നന്ദിപറയുന്ന ശീലം വളര്‍ത്തിയെടുക്കുക. ഒരു 'ഗ്രാറ്റിറ്റിയൂഡ് ജേണല്‍' (ഏൃമശേൗേറല ഖീൗൃിമഹ) സൂക്ഷിക്കുന്നത് നല്ലതാണ്. ഓരോ ദിവസവും നമുക്ക് സന്തോഷം നല്‍കിയ കാര്യങ്ങള്‍ അതില്‍ കുറിച്ചുവയ്ക്കുക. മനസ്സ് വിഷമിച്ചിരിക്കുമ്പോള്‍ ഇത് വായിക്കുന്നത് നമ്മുടെ വിഷമാവസ്ഥയെ മറികടക്കാന്‍ സഹായിക്കും.
2. നല്ല ഉറക്കം ശീലമാക്കുക
ശരീരത്തിനും മനസ്സിനും ആവശ്യമായ വിശ്രമം ലഭിച്ചെങ്കില്‍ മാത്രമേ പോസിറ്റീവായിരിക്കാന്‍ സാധിക്കൂ. ഉറക്കക്കുറവ് നമ്മളെ ക്ഷിപ്രകോപികളും അസ്വസ്ഥരുമാക്കും. കൃത്യമായ ഒരു ഉറക്കക്രമം പാലിക്കുന്നത് ഊര്‍ജസ്വലതയോടെ ആയിരിക്കാന്‍ നമ്മെ സഹായിക്കും.
3. സാഹചര്യങ്ങളെ അംഗീകരിക്കുക
കാര്യങ്ങള്‍ എപ്പോഴും നമ്മള്‍ വിചാരിക്കുന്നതുപോലെ നടക്കണമെന്നില്ല. നിയന്ത്രിക്കാന്‍ കഴിയാത്ത കാര്യങ്ങളെക്കുറിച്ചോര്‍ത്തു വിഷമിക്കാതെ നിലവിലുള്ള സാഹചര്യത്തെ പോസിറ്റീവായി കാണാന്‍ ശ്രമിക്കുക.
4. മാറ്റം വരുത്തേണ്ട മേഖലകള്‍ കണ്ടെത്തുക
ഏതൊക്കെ സാഹചര്യങ്ങളിലാണ് നമ്മള്‍ കൂടുതല്‍ നെഗറ്റീവാകുന്നത് എന്ന് തിരിച്ചറിയുക. അത്തരം സാഹചര്യങ്ങളെ നേരിടാന്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക. യാത്രയ്ക്കിടയില്‍ ഇഷ്ടപ്പെട്ട പാട്ടുകള്‍ കേള്‍ക്കുന്നതോ, പോസിറ്റീവായ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നതോ ഇതിന് സഹായിക്കും.
5. ചിരിക്കാന്‍ മറക്കരുത്
ജീവിതത്തിലെ തമാശകള്‍ ആസ്വദിക്കാന്‍ ശ്രമിക്കുക. ചിരി മാനസികസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രയാസകരമായ ഘട്ടങ്ങളില്‍ പോലും ഒരു ചെറിയ പുഞ്ചിരി നല്‍കുന്നത് മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കും.
6. യാഥാര്‍ഥ്യബോധം പുലര്‍ത്തുക
പോസിറ്റീവ് ചിന്ത എന്നാല്‍ ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളെയും അവഗണിക്കുക എന്നല്ല. നെഗറ്റീവായ സാഹചര്യങ്ങളെ നേരിടാന്‍ തയ്യാറായിരിക്കണം. അമിതമായ പ്രതീക്ഷ വയ്ക്കാതെ കാര്യങ്ങളെ യുക്തിപരമായി കണ്ട് മുന്നോട്ടുപോകുന്നത് നിരാശ ഒഴിവാക്കാന്‍ സഹായിക്കും.
മാറ്റങ്ങള്‍ സാവധാനമേ സംഭവിക്കൂ. നിങ്ങളില്‍ തന്നെ വിശ്വസിക്കുക.