ഹോസ്റ്റലില്‍ കിടന്നുറങ്ങുകയായിരുന്ന ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പാമ്പുകടിയേറ്റു. മൂന്നു പെണ്‍കുട്ടികള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം

 
Snake


മഹാരാഷ്ട്രയില്‍ ഹോസ്റ്റലില്‍വെച്ച് പാമ്പുകടിയേറ്റ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ പാമ്പുകടിയേറ്റ ആറുപേരില്‍ മൂന്നുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മൂന്നുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരം.
ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ പാമ്പുകടിയേറ്റ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ആദിവാസി വിഭാഗത്തില്‍പെട്ട എട്ട്, 12, 14 വയസ്സുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹോസ്റ്റലില്‍ ഉറങ്ങുകയായിരുന്ന ആറ് വിദ്യാര്‍ത്ഥിനികള്‍ക്കാണ് പാമ്പുകടിയേറ്റത്. ഒരു വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമാണ്. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു.


തിങ്കളാഴ്ച പുലര്‍ച്ചെ ആണ് സംഭവം. ഗഡ്ചിരോളിയിലെ ജപ്തലായ് ഗ്രാമത്തിലുള്ള പ്രൈമറി സെക്കന്‍ഡറി റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ഹോസ്റ്റലില്‍ നിലത്ത് കിടന്ന് ഉറങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്കാണ് പാമ്പുകടിയേറ്റത്. കടിയേറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ, ആദ്യം ഗ്രാമത്തിലെ തന്നെ ആശുപത്രിയിലും പിന്നീട് ഗഡ്ചിരോളിയിലെ ജില്ലാ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സയ്ക്കിടെ മൂന്നു വിദ്യാര്‍ത്ഥിനികള്‍ക്ക് മരണം സംഭവിച്ചു. മറ്റ് മൂന്നുപേര്‍ ചികിത്സയിലാണ്. ഇവരുടെ പ്രായം 11നും 14നും ഇടയിലാണ്. ഇതില്‍ ഒരാളുടെ നില ആണ് ഗുരുതരമായിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെയും ഗഡ്ചിരോളി പൊലീസിന്റെയും സഹായത്തോടെ വിദ്യാര്‍ത്ഥിനിയെ വിദഗ്ധ ചികിത്സയ്ക്കായി നാഗ്പുരിലെ ജിഎംസി ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു.


പെണ്‍കുട്ടികളുടെ മരണത്തിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രക്ഷാകര്‍ത്താക്കളും നാട്ടുകാരും രംഗത്തെത്തി. സംഭവത്തില്‍ ദുഖം രേഖപ്പെടുത്തിയ ജില്ലാ കളക്ടര്‍ അവിഷ്യന്ത് പാണ്ഡ, വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. മൂന്ന് വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണെന്നും മെഡിക്കല്‍ സംഘം ഇവരെ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ട്രൈബല്‍ ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള സംഘം സംഭവസ്ഥലം പരിശോധിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ ഗഡ്ചിരോളി ജില്ലയുടെ ചുമതലയുള്ള മന്ത്രി ആഷിഷ് ജയ്‌സ്വാള്‍ ദുഖം രേഖപ്പെടുത്തി.

Tags

Share this story

From Around the Web