കോതമംഗലം പാവനാത്മ പ്രോവിൻസ് വാഴക്കുളം മഠാംഗമായ സിസ്റ്റർ വെർജീലിയ നിര്യാതയായി
Mar 29, 2026, 21:49 IST
വാഴക്കുളം: കോതമംഗലം പാവനാത്മ പ്രോവിൻസ് വാഴക്കുളം മഠാംഗമായ സിസ്റ്റർ വെർജീലിയ(91) അന്തരിച്ചു.
കൂനമ്മാവ്, അരിക്കുഴ, പാറത്തോട് , കല്ലാനിക്കൽ, കുറുപ്പംപടി, നാടുകാണി, മലയിൻകീഴ്, വാഴക്കുളം എന്നീ ഭവനങ്ങളിൽ അംഗമായിരുന്നു. വിവിധ വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അരിക്കുഴ ചാലിൽ പരേതരായ വർക്കി,അന്ന ദമ്പതികളുടെ മകളാണ് പരേത.
സഹോദരങ്ങൾ: ഫാ.ജെയിംസ് ചാലിൽ സിഎംഐ തേവര, സി.വി. മാത്യു, ബേബി വർഗീസ് (അരിക്കുഴ),
സിസ്റ്റർ ജോസിറ്റ സിഎംസി (മൂവാറ്റുപുഴ), മേഴ്സി ജോസ് അറയ്ക്കൽ മാഞ്ഞാമറ്റം,
പരേതരായ ബ്രദർ പോൾ (എസ്ജി), സിസ്റ്റർ ജസ്റ്റിൻ സിഎംസി, സി.വി. ജോൺ, ജോസ് വർഗീസ്, ഗ്രേസി ജയിംസ് മുരിക്കൻ കാരാമയിൽ മുട്ടുചിറ.