സിസ്റ്റര്‍ സിമോണ ബ്രാംബില്ല എംസി ബിഷപ്പുമാരുടെ ഡിക്കാസ്റ്ററി അംഗം; സഭാഭരണത്തില്‍ സ്ത്രീപങ്കാളിത്തം വര്‍ധിപ്പിച്ച് ലിയോ  പാപ്പ

 
SR


വത്തിക്കാന്‍ സിറ്റി:  കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുടെ നിയമനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ബിഷപ്പുമാരുടെ ഡിക്കാസ്ട്രിയില്‍ അംഗമായി സിസ്റ്റര്‍ സിമോണ ബ്രാംബില്ല എംസിയെ ലിയോ 14-ാമന്‍ പാപ്പ നിയമിച്ചു. 

സമര്‍പ്പിത ജീവിതത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടാണ് സിസ്റ്റര്‍ സിമോണ. സ്ത്രീകള്‍ക്ക് വത്തിക്കാന്‍ ഭരണസംവിധാനങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കിവരുന്ന പേപ്പല്‍ നയത്തിന്റെ തുടര്‍ച്ചയായി പുതിയ നിയമനം വിലയിരുത്തപ്പെടുന്നു.

ബിഷപ്പുമാരുടെ ഡിക്കാസ്റ്ററിയില്‍ അംഗങ്ങളായിരുന്ന 30 പേരെ ഔദ്യോഗികമായി സ്ഥിരപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

മുന്‍ഗാമിയായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാലത്തെ നിയമനങ്ങളില്‍ കാര്യമായി മാറ്റങ്ങള്‍ വരുത്താന്‍ ലിയോ 14-ാമന്‍ പാപ്പ ആഗ്രഹിക്കുന്നില്ല എന്ന സൂചനയാണ് ഇത് നല്‍കുന്നത്. 

ഡിക്കാസ്ട്രിയിലെ 31-ാമത് അംഗമായാണ് സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ പാപ്പ നിയമിച്ചത്.  ഇതോടെ ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്ന  സമിതിയില്‍ മൂന്ന് സ്ത്രീകള്‍ അംഗങ്ങളായി.

സിസ്റ്റര്‍ സിമോണ ബ്രാംബില്ലക്ക് പുറമെ  വത്തിക്കാന്‍ സ്റ്റേറ്റ് ഗവര്‍ണറേറ്റ് പൊന്തിഫിക്കല്‍ കമ്മീഷന്‍ പ്രസിഡന്റ് സിസ്റ്റര്‍ റഫായേല പെട്രിനി എഫ്എസ്ഇ,  വേള്‍ഡ് യൂണിയന്‍ ഓഫ് കാത്തലിക് വിമന്‍സ് ഓര്‍ഗനൈസേഷന്‍ മുന്‍ പ്രസിഡന്റ് മരിയ ലിയ സെര്‍വിനോ എന്നിവരാണ് മറ്റ് സ്ത്രീകള്‍. ഡിക്കാസ്റ്ററിയില്‍ അംഗങ്ങളായ 31 പേരില്‍ 22 പേരും കര്‍ദിനാള്‍മാരാണ്. ഏഴ് പേര്‍ വിവിധ ഡിക്കാസ്റ്റി പ്രീഫെക്റ്റുമാരും.

Tags

Share this story

From Around the Web