സിസ്റ്റര്‍ റാണി മരിയയുടേത് പാവങ്ങള്‍ക്കായി ഇല്ലാതായ പുണ്യജീവിതം: മുഖ്യമന്ത്രി

 
faceless

ഷെയ്സണ്‍ ഔസേഫ് സംവിധാനം ചെയ്ത 'ഫേസ് ഓഫ് ദ ഫേസ്ലെസ്' സിനിമയുടെ വിജയാഘോഷം (ഗ്ലോബല്‍ സെലബ്രേഷന്‍) എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൊച്ചി: പാവങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ചതിന്റെ പേരില്‍ ജീവിതം ബലികൊടുക്കേണ്ടിവന്ന പുണ്യവതിയാണു സിസ്റ്റര്‍ റാണി മരിയയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പ്രമേയമാക്കി നിര്‍മിച്ച 'ഫേസ് ഓഫ് ദ ഫേസ്ലെസ്' സിനിമ അനവധി വെല്ലുവിളികളെ അതിജീവിച്ച് അനേകരെ സ്വാധീനിക്കുന്ന കലാവിഷ്‌കാരമായി മാറിയത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. 

ഷെയ്സണ്‍ ഔസേഫ് സംവിധാനം ചെയ്ത 'ഫേസ് ഓഫ് ദ ഫേസ്ലെസ്' സിനിമയുടെ വിജയാഘോഷം (ഗ്ലോബല്‍ സെലബ്രേഷന്‍) എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഈ സിനിമ പുറത്തിറങ്ങാതിരിക്കാന്‍ പല കോണുകളില്‍നിന്നും ശ്രമമുണ്ടായി. ഏറെ തടസങ്ങളുണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ചു മുന്നേറിയ സിനിമയ്ക്ക് ലോകമെന്പാടും അംഗീകാരം നേടാനായി. സംവിധായകനെയും നിര്‍മാതാവിനെയും സിനിമയുടെ ഭാഗമായ എല്ലാവരെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 

സംവിധായകന്‍ ഷെയ്സണ്‍ പി. ഔസേഫ്, നിര്‍മാതാവ് സാന്ദ്ര ഡിസൂസ എന്നിവരെ മുഖ്യമന്ത്രി ഉപഹാരം നല്‍കി ആദരിച്ചു.

കെസിബിസി മീഡിയ കമ്മിഷനും ചാവറ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്നു നടത്തിയ പരിപാടിയില്‍ കെസിബിസി ഡെപ്യൂട്ടി സെക്ര ട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു.

 മന്ത്രി റോജി എം. ജോണ്‍, ഹൈബി ഈഡന്‍ എംപി, ടി.ജെ. വിനോദ് എംഎല്‍എ, ഫാ. ജോര്‍ജ് പനക്കല്‍, കൃപാസനം ഡയറക്ടര്‍ ഫാ. വി.പി. ജോസഫ് വലിയവീട്ടില്‍, കെസിബിസി മീഡിയ ക മ്മിഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടന്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്, കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ.വി.പി. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ രഞ്ജന്‍ ഏബ്രഹാമിനെ ആദരിച്ചു. 

ചാവറ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ച സിനിമ കാണാന്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നു നിരവധി പേരെ ത്തി. സിസ്റ്റര്‍ റാണി മരിയയുടെ കുടുംബാംഗങ്ങളും എഫ്സിസി സന്യാസിനിമാരും പരിപാടികളില്‍ പങ്കെടുത്തു.

Tags

Share this story

From Around the Web