സിസ്റ്റര്‍ ലിസി ചക്കാലക്കല്‍ നിര്‍മ്മിച്ചു നല്‍കുന്ന 224-ാമത് വീടിന്‍റെ താക്കോല്‍ കൈമാറി

 
456

കൊച്ചി: സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെസിയ ഹോപ് സെന്റര്‍ ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്‍കിയ 224-ാമത്തെ വീടിന്റെ താക്കോല്‍ കൈമാറി.

ചെറിയകടവില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ അബ്ദുല്‍ ഗഫൂര്‍ താക്കോല്‍ ദാനം നടത്തി. എറണാകുളം എംപി ഹൈബി ഈഡന്‍ മുഖ്യാതിഥിയായിരുന്നു. സിസ്റ്റര്‍ ലിസി ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു.

ഭവന നിര്‍മ്മാണത്തിന് സഹായം നല്‍കിയത് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും നോവലിറ്റി മാനേജിംഗ് ഡയറക്ടര്‍ ഇ.പി ജോര്‍ജും കുടുംബവുമാണ്.

ഹൗസ് ചലഞ്ച് കോ-ഓഡിനേറ്റര്‍ ലില്ലി പോള്‍, ആന്‍ ജോര്‍ജ്, ജോസഫ് ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags

Share this story

From Around the Web