എസ്ഐആര്‍: 'വിവര ശേഖരണം ഇന്ന് രാത്രിയോടെ പൂര്‍ത്തിയാകും; കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 23 നും അന്തിമ പട്ടിക ഫെബ്രുവരി 21 നും'; രത്തന്‍ യു ഖേല്‍ക്കര്‍
തിരുവനന്തപുരം: കേരളത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവരശേഖരണം ഇന്ന് രാത്രിയോടെ പൂര്‍ത്തിയാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍.
കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 23 നും അന്തിമ പട്ടിക ഫെബ്രുവരി 21 നും പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
24.81 ലക്ഷം പേരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. 6.89 കാണാതയവര്‍, 8.21 സ്ഥലം മാറിയവര്‍,1.86 മറ്റുള്ളവ എന്നിങ്ങനെയാണ് ശേഖരിക്കാന്‍ ബാക്കി ഉള്ള വോട്ടര്‍മാര്‍. ഈ ലിസ്റ്റ് മുഴുവന്‍ ബൂത്ത് ഏജന്റ്മാര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്ടെത്താന്‍ ബാക്കിയുള്ളവരുടെ പട്ടിക 23 ന് പ്രസിദ്ധീകരിക്കും. ശേഷം ഒരു മാസം പരാതികള്‍, അപേക്ഷകള്‍ നല്‍കാം. ജനുവരി 22 വരെയാണ് സമയം നല്‍കിയിട്ടുള്ളത്. ഡിസംബര്‍ 23 മുതല്‍ രണ്ട് മാസം ഉദ്യോഗസ്ഥര്‍ക്ക് ഹിയറിങ്ങ് നടത്താന്‍ സമയം ഉണ്ടാകും.
അതേസമയം ഋഞഛ എടുക്കുന്ന തീരുമാനത്തിനെതിരെ പരാതി ഉണ്ടെങ്കില്‍ അവര്‍ക്ക് അപ്പീല്‍ നല്‍കാം. അന്തിമ പട്ടിക ഫെബ്രുവരി 21 നാണ്പ്രസിദ്ധീകരിക്കുക.
തെരഞ്ഞെടുപ്പ് നോമിനേഷന്‍ സമയം വരെ ഇതില്‍ മാറ്റം വരുത്താന്‍ അവസരമൊരുക്കും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ വ്യക്തമാക്കി.