കേരളത്തിലെ എസ്ഐആര്‍; കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതി

 
 supreme court

ന്യൂഡല്‍ഹി: കേരളത്തില്‍ എസ്ഐആര്‍ കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ ഒന്നോ രണ്ടോ ആഴ്ച കൂടി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി.

 സമയം നീട്ടി നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനം കമ്മീഷനോട് സ്വീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു. കരട് പട്ടികയില്‍ നിന്നും പുറത്തായവരുടെ പേര് വിവരം തദ്ദേശസ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം എന്നും സുപ്രീംകോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. 

കേരള സര്‍ക്കാരും സിപിഎം, സിപിഐ, കോണ്‍ഗ്രസ് തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. 24 ലക്ഷം വോട്ടര്‍മാര്‍ കരട് പട്ടികയ്ക്ക് പുറത്തായെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചു.

സിപിഎമ്മിനു വേണ്ടി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവരാണ് എസ്‌ഐആറിനെതിരെ കോടതിയെ സമീപിച്ചിട്ടുള്ളത്. നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

Tags

Share this story

From Around the Web