ഡൽഹിയിൽ എസ്ഐആർ വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് തുടക്കം

 
Election commission

ഡല്‍ഹി: ഡല്‍ഹിയില്‍ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയക്ക് ഒരുക്കം. വോട്ടര്‍ പട്ടിക കൃത്യവും പൂര്‍ണ്ണവുമാണെന്ന് ഉറപ്പാക്കുക എന്ന ഭരണഘടനാപരമായ കടമയുടെ ഭാഗമാണിത്. എസ്‌ഐആര്‍ ഡ്രൈവിന്റെ കൃത്യമായ തീയതി പിന്നീട് പ്രഖ്യാപിക്കും.

2002-ലെ വോട്ടര്‍ പട്ടികയില്‍ പേര് വരാത്ത ആരെങ്കിലും ഉണ്ടെങ്കില്‍, എന്‍യുമാറേഷന്‍ ഫോം സമര്‍പ്പിക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖയും നല്‍കണമെന്ന് ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു

'വോട്ടര്‍ പട്ടികയുടെ വിശ്വാസ്യത സംരക്ഷിക്കുക എന്ന തങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതിനായി രാജ്യത്തുടനീളം സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ ആരംഭിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചതായി പൊതുജനങ്ങളെ അറിയിക്കുന്നുവെന്ന് കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. 

ഈ വലിയ പ്രക്രിയയുടെ ഭാഗമായി ദേശീയ തലസ്ഥാനത്തും പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ ഡ്രൈവ് ഉടന്‍ ആരംഭിക്കുമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web