ക്ലീമിസ് ബാവയുടെ മെത്രാഭിഷേക രജത ജൂബിലി ആഘോഷത്തിന് സമാപനം

 
Clemis

തിരുവനന്തപുരം: മാർപാപ്പയുടെയും ഭാരതസഭയുടെയും പ്രതിനിധികളുടെയും അന്ത്യോക്യായിലെ സുറിയാനി കത്തോലിക്കാ പാത്രിയാർക്കീസ് ഇഗ്‌നാത്തിയോസ് യൂസഫ് യൗനാൻ ബാവയുടെയും ഭരണാധികാരികളുടെയും സാന്നിധ്യത്തില്‍ മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷത്തിന് സമാപനം. രണ്ടു മുഖ്യമന്ത്രിമാരടക്കം നിരവധി രാഷ്ട്രീയനേതാക്കൾ ആശംസയർപ്പിക്കാൻ ഒത്തുചേർന്നു.

മെത്രാന്മാരും വൈദികരും കാതോലിക്കാബാവയെ വിശുദ്ധ ബലിപീഠത്തിലേക്ക് സ്വീകരിച്ച് ആനയിച്ചതോടെയാണ് രജതജൂബിലി ആഘോഷച ടങ്ങിനു തുടക്കമായത്. നീതിമാന്മാരുടെ കൂടാരത്തിൽ മഹത്വത്തിൻ്റെയും രക്ഷയുടെയും ശബ്ദം മുഴങ്ങിനിൽക്കുന്നുവെന്ന പ്രാർഥനാമന്ത്രം നി റഞ്ഞുനിന്ന അന്തരീക്ഷത്തിൽ അല്‌മായരും സന്യസ്‌തരും നാനാജാതി മതസ്ഥരും ഒരേ ഹൃദയത്തോടെ ഒന്നിച്ചുകൂടി. മെത്രാന്മാരും വൈദിക രും പ്രദക്ഷിണമായി വേദിയിലേക്ക് എത്തിയതോടെ ചടങ്ങുകൾക്കു തുടക്കമായി.

സെന്റ് മേരീസ് സ്‌കൂൾ അങ്കണത്തിൽ തയാറാക്കിയ പ്രത്യേക ബലിവേദിയിൽ രാവിലെ 8.30ന് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വ ത്തിൽ ആഘോഷമായ സമൂഹബലി ആരംഭിച്ചു. വിശുദ്ധകുർബാനയ്ക്കു മുമ്പു കാതോലിക്ക ബാവയെയും വിശ്വാസികളെയും മലങ്കര ക ത്തോലിക്ക എപ്പിസ്കോപ്പൽ സുനഹദോസ് സെക്രട്ടറി ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ് സ്വാഗതം ചെയ്തു. തുടർന്ന് നിരവധി ബിഷപ്പുമാരും നാനൂറോളം വൈദികരും സഹകാർമികത്വം വഹിച്ചുകൊണ്ടുള്ള സമൂഹബലിയിൽ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വചനസന്ദേശം നൽകി.

ദൈവം തെരഞ്ഞെടുത്ത ഏറ്റവും വിശ്വസ്‌തനായ ശിഷ്യനാണ് മാർ ക്ലീമിസെന്ന് അദ്ദേഹം വചനസന്ദേശത്തിൽ പറഞ്ഞു. സഭയ്ക്കുവേണ്ടി സമർപ്പിച്ചു ദൈവരാജ്യം പ്രസംഗിക്കുന്ന വലിയ ഇടയനാണ് അദ്ദേഹമെന്നും കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ചൂണ്ടികാട്ടി. ലെയോ പതിനാലാമ ൻ മാർപാപ്പയുടെ ആശംസ വത്തിക്കാൻ സ്ഥാനപതി കാര്യാലയത്തിലെ മോൺ. ആഡ്രീയ ഫ്രാൻസിയ വായിച്ചു.

വിശുദ്ധ കുർബാനയ്ക്കുശേഷം ചേർന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്‌തു. ഏശയ്യ പ്രവാചകന്റെ പുസ്‌തക ത്തിൽനിന്നും വിശുദ്ധ പൗലോസിൻ്റെ ലേഖനത്തിൽനിന്നും വചനങ്ങൾ പങ്കുവച്ച് സദസിൻ്റെ മനസിൽ ഇടംതേടുന്ന പ്രസംഗമാണ് മുഖ്യമന്ത്രി ന ടത്തിയത്. കെസിബിസി പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ അധ്യക്ഷത വഹിച്ചു. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ മുഖ്യാതിഥിയായിരുന്നു.

ഗോവ ആർച്ച് ബിഷപ്പ് കർദിനാൾ ഫിലിപ്പ് നേരി ഫെറാവോ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ, മാർത്തോമ്മ സഭാ അധ്യക്ഷൻ ഡോ. തെയഡോഷ്യസ് മാർത്തോമ്മ മെ ത്രാപ്പോലീത്ത, മന്ത്രി കെ. മുരളീധരൻ, ഇൻ്റർചർച്ച് കൗൺസിൽ സെക്രട്ടറി ബിഷപ്പ് ജോസഫ് മാർ ദിവന്നാസിയോസ്, ശശി തരൂർ എംപി, കെ. എൻ. ബാലഗോപാൽ എംഎൽഎ, മുൻ ഡിജിപി ജേക്കബ് പുന്നൂസ് തുടങ്ങിയവർ പ്രസംഗിച്ചു.

Tags

Share this story

From Around the Web