കാഞ്ഞിരപ്പള്ളി മേരി മാതാ പബ്ലിക് സ്‌കൂളില്‍ രജത ജൂബിലി പൂര്‍വവിദ്യാര്‍ത്ഥി സംഗമം
കാഞ്ഞിരപ്പള്ളി: മേരി മാതാ പബ്ലിക് സ്‌കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൂര്‍വവിദ്യാര്‍ത്ഥി സംഗമം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.
പൂര്‍വ അധ്യാപകരും പൂര്‍വവിദ്യാര്‍ത്ഥികളും പങ്കെടുത്ത സംഗമം അമല്‍ ജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിംഗ്, കാഞ്ഞിരപ്പള്ളി ഡയറക്ടര്‍ റവ. ഫാ. ഡോ. റോയ് എബ്രഹാം പഴയപറമ്പില്‍ ഉദ്ഘാടനം ചെയ്തു.

അഡ്വ. സാജന്‍ കുന്നത്ത് അധ്യക്ഷത വഹിച്ചു. മുന്‍ പ്രിന്‍സിപ്പല്‍മാരായ സിസ്റ്റര്‍ ആന്‍സ് മാത്യു എസ് എ ബി എസ്, സിസ്റ്റര്‍ റോസ് ടോം എസ് എ ബി എസ്, സിസ്റ്റര്‍ ലിറ്റില്‍ റോസ് എസ് എ ബി എസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പിടിഎപ്രസിഡന്റ് ബിജോജി തോമസും മുന്‍ പിടിഎപ്രസിഡന്റ് ഷാബോച്ചന്‍ മുളങ്കാശ്ശേരിലും ആശംസകള്‍ അര്‍പ്പിച്ചു.
പൂര്‍വ അധ്യാപകരെയും ആദരിക്കുകയും പൂര്‍വവിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, സൗഹൃദസംഗമം, ഓര്‍മകള്‍ പങ്കുവയ്ക്കല്‍ എന്നിവയും സംഘടിപ്പിക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്കുശേഷം പൂര്‍വ അധ്യാപകരും വിദ്യാര്‍ത്ഥികളും വീണ്ടും ഒരുമിച്ചുകൂടി പഴയ സൗഹൃദങ്ങളും ഓര്‍മകളും പങ്കുവെച്ചത് സംഗമത്തിന് ഹൃദ്യമായ അനുഭവമായി.