മേരി മാതാ പബ്ലിക് സ്കൂളിൽ രജത ജൂബിലി പൂർവവിദ്യാർത്ഥി സംഗമം
കാഞ്ഞിരപ്പള്ളി: മേരി മാതാ പബ്ലിക് സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവവിദ്യാർത്ഥി സംഗമം സെപ്റ്റംബർ 12ന് ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
പൂർവ അധ്യാപകരും പൂർവവിദ്യാർത്ഥികളും പങ്കെടുക്കുന്ന സംഗമം അമൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിംഗ്, കാഞ്ഞിരപ്പള്ളി ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) റവ. ഫാ. ഡോ. റോയ് എബ്രഹാം പഴയപറമ്പിൽ ഉദ്ഘാടനം ചെയ്യും.
അഡ്വ. സാജൻ കുന്നത്ത് അധ്യക്ഷത വഹിക്കും. മുൻ പ്രിൻസിപ്പൽമാരായ സിസ്റ്റർ ആൻസ് മാത്യു SABS, സിസ്റ്റർ റോസ് ടോം SABS, സിസ്റ്റർ ലിറ്റിൽ റോസ് SABS എന്നിവരെ ചടങ്ങിൽ ആദരിക്കും.
പി.ടി.എ. പ്രസിഡന്റ് ബിജോജി തോമസും മുൻ പി.ടി.എ. പ്രസിഡന്റ് ഷാബോച്ചൻ മുളങ്കാശ്ശേരിലും ആശംസകൾ അർപ്പിക്കും. പൂർവ അധ്യാപകരെയും വിദ്യാർത്ഥികളെയും ആദരിക്കൽ, പൂർവവിദ്യാർത്ഥികളുടെ കലാപരിപാടികൾ, സൗഹൃദസംഗമം, ഓർമകൾ പങ്കുവയ്ക്കൽ തുടങ്ങിയ വിവിധ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.