"നിശ്ശബ്ദത ശൂന്യമല്ല, അത് ഉത്തരങ്ങളാൽ നിറഞ്ഞതാണ്" ഇന്നത്തെ ചിന്താവിഷയം

 

 
silence

സമൂഹത്തിലെ കോലാഹലങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി,  നമ്മളിലേക്ക് തന്നെ സ്വയം ഒതുങ്ങി നിന്നുകൊണ്ട് ചുറ്റുപാടുകളെ നിരീക്ഷിക്കാൻ നിശബ്ദത നമുക്ക് സഹായമാവും.

വാക്കുകളേക്കാൾ ശക്തി നിശ്ശബ്ദതയ്ക്കുണ്ടെന്ന് നമ്മൾ പലപ്പോഴും പറയാറുമുണ്ട് കേൾക്കാറുമുണ്ട്. 

എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ  ശബ്ദ കോലാഹലങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ആർക്കും സാധിക്കുകയില്ലല്ലോ.!  ഈ ബഹളങ്ങൾ  നഷ്ടപ്പെടുത്തുന്നത് നമ്മുടെയൊക്കെ  മനസ്സിന്റെ തുടി താളങ്ങളെയാണ്.  

നിശ്ശബ്ദത  ശൂന്യതയാണോ എന്ന് ചോദിക്കുന്നത് തന്നെ തെറ്റാണ്. നിശ്ശബ്ദത ശൂന്യമല്ല, നമ്മുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളല്ലേ.
നിശ്ശബ്ദതയുടെ ശക്തി എന്താണെന്നറിയാമോ.? 

നമ്മൾ ആരാണെന്നും നമുക്ക് വേണ്ടത് എന്തൊക്കെയാണെന്നും നിശ്ശബ്ദത മനസ്സിലാക്കി തരുമ്പോഴാണ് നിശബ്ദതയുടെ ശക്തി വെളിവാകുന്നത് എന്നോർക്കുക.

സുഭാഷ് ടിആർ

Tags

Share this story

From Around the Web