പൊൻപള്ളി സെന്റ് ജോർജ് പള്ളിയിൽ ഓശാന ഞായർ ശുശ്രൂഷകൾക്ക് ശ്രേഷ്ഠ ബാവ മുഖ്യ കാർമികത്വം വഹിക്കും

 
Hosanna

കോട്ടയം ● വി. ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് സ്ഥാപിത തീർത്ഥാടന കേന്ദ്രമായ പൊൻപളളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പളളിയിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നാളെ (മാർച്ച് 29 ഞായർ) ഓശാന ഞായർ ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. 


രാവിലെ 6.30-ന് ശ്രേഷ്‌ഠ കാതോലിക്ക ബാവായെ പള്ളിയിലേക്ക് ആനയിക്കും. തുടർന്ന് പ്രഭാത നമസ്‌കാരം, 7.30-ന്
വി. കുർബ്ബാനയും ഓശാന ശുശ്രൂഷയും നടക്കും.

വികാരി ഫാ. ഷൈജു ജോസ് ചെന്നിക്കര, സഹവികാരി ഫാ. ജോബിൻ ഏബ്രഹാം ജോസ് മാടപ്പാട്ട്, ട്രസ്റ്റി
അനിൽ കെ. കുര്യൻ നെച്ചികാട്ട്, സെക്രട്ടറി ഷിജു എബ്രഹാം ചിറയിൽ എന്നിവർ നേതൃത്വം നൽകും.

Tags

Share this story

From Around the Web