മലങ്കര യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവന്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവയ്ക്ക് 23ന് വയനാട്ടില്‍ സ്വീകരണം

കല്‍പറ്റ (വയനാട്) : മലങ്കര യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവന്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവയ്ക്ക് 2025 ഓഗസ്റ്റ് 23 ശനിയാഴ്ച മലബാര്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.
ഓഗസ്റ്റ് 23 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മീനങ്ങാടി കത്തീഡ്രലില്‍ ശമുവേല്‍ മോര്‍ പീലക്‌സീനോസ് തിരുമേനിയുടെ കബറിടത്തില്‍ ശ്രേഷ്ഠ ബാവ ധൂപ പ്രാര്‍ത്ഥന നടത്തും. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ അനുമോദന സമ്മേളന വേദിയായ മൂലങ്കാവ് സെന്റ്‌റ് ജോണ്‍സ് യാക്കോബായ സുറിയാനി ദൈവാലയത്തിലേയ്ക്ക് ആനയിക്കും.
3:30ന് ദൈവാലയ കവാടത്തില്‍ ശ്രേഷ്ഠ കാതോലിക്കയ്ക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് പള്ളിയില്‍ ധൂപപ്രാര്‍ ത്ഥന നടക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന അനുമോദന സമ്മേളനത്തില്‍ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. മോര്‍ സ്റ്റേഫാനോസ് ഗീവര്‍ഗീസ് മെത്രാപ്പോലിത്ത അധ്യക്ഷത വഹിക്കും മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്യും. പ്രശസ്ത നടനും, സംവിധായകനുമായ ബേസില്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തും.
ഡോക്യുമെന്ററി പ്രകാശനം മോര്‍ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തയും, സണ്ടേസ്‌കൂള്‍ സപ്ലിമെന്റ് പ്രകാശനം മോര്‍ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്തയും നിര്‍വ്വഹിക്കും. ഇടവക മെത്രാപ്പോലിത്തയുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന കൂട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഭാഗമായി ഭവന നിര്‍മ്മാണ സഹായം, വിവാഹ ധനസഹായം, വസ്ത്ര വിതരണം എന്നിവയും ചടങ്ങിനോടനുബന്ധിച്ച് നടക്കും.
'തലചായ്ക്കാനൊരിടം' എന്ന ഭവന പദ്ധതിയുടെ ഉദ്ഘാടനം മലങ്കര കത്തോലിക്കാ സഭയുടെ ബത്തേരി രൂപതാ അധ്യക്ഷന്‍ ഡോ. ജോസഫ് മോര്‍ തോമസ് മെത്രാപ്പോലിത്താ നിര്‍വ്വഹിക്കും. കരുതല്‍ വസ്ത്ര വിതരണ പദ്ധതി ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മംഗല്യക്കൂട്' വിവാഹ ധനസഹായ വിതരണം അഡ്വ.ടി.സി. സിധീഖ് എം.എല്‍.എ നിര്‍വ്വഹിക്കും. സഭാ കലണ്ടര്‍ പ്രകാശനം നീലഗിരി എംഎല്‍എ പൊന്‍ജയശീലന്‍ നിര്‍വ്വഹിക്കും. അനുഗ്രഹ പ്രഭാഷണം ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവ നിര്‍വഹിക്കും.
സ്വീകരണ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ കണ്‍വിനര്‍ ഫാ. ഷിജിന്‍ കടമ്പക്കാട്ടില്‍, ഭദ്രാസന സെക്രട്ടറി ഫാ. ബേസില്‍ കരനിലത്ത്, ഭദ്രാസന ജോ സെക്രട്ടറി ബേബി വാളംകോട്ട്, മീഡിയാ കമ്മിറ്റി ചെയര്‍മാന്‍ ഫാ. സോജന്‍ വാണാക്കുടി. മീഡിയാ കമ്മിറ്റി കണ്‍വീനര്‍ കെ.എം. ഷിനോജ് എന്നിവര്‍ അറിയിച്ചു.