ഞാന്‍ ഭക്ഷണം കഴിക്കാന്‍ പാടില്ലേ? നടക്കുന്നത് ഹീനമായ അപവാദ പ്രചാരണം. ഹെലികോപ്റ്റര്‍ യാത്രയില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ല:മുഖ്യമന്ത്രി

 
 V d satheeshan


സത്കാര വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശന്‍. താന്‍ മൂന്ന് മണിക്കാണ് ഭക്ഷണം കഴിച്ചത് താന്‍ സത്കാരത്തിന് പോയതല്ല, സുഹൃത്തിന്റ വീട്ടില്‍ നിന്നാണ് ഭക്ഷണം കഴിച്ചത്. 2018 , 19 പ്രളയ കാലത്ത് അന്നത്തെ മുഖ്യമന്ത്രി പട്ടിണി ആയിരുന്നോയെന്നും വിഡി സതീശന്‍ ചോദിച്ചു. തന്‍ ഭക്ഷണം കഴിച്ചു പോയത് തെറ്റാണോയെന്നും ജനം വിലയിരുത്തട്ടെയന്നും മുഖ്യമന്ത്രി പറഞ്ഞു. 'മൂന്ന് മണിക്കാണ് പൊന്നാനിയില്‍ എത്തുന്നത്. ഞാന്‍ ഭക്ഷണം കഴിക്കാന്‍ പാടില്ലേ? എന്ത് തെറ്റാണ്. ഹീനമായ അപവാദ പ്രചാരണമാണ് നടക്കുന്നത്. ഭക്ഷണം കഴിക്കുന്നത് തെറ്റാണോ? എന്ത് ഔചിത്യക്കുറവാണുണ്ടായത്. സത്കാരത്തിനല്ല പോയത്' മുഖ്യമന്ത്രി പറഞ്ഞു.


പോകുന്ന വഴിയില്‍ എല്ലാ ഉദ്യോഗസ്ഥരെയും വിളിച്ചു. മുഖ്യമന്ത്രിക്ക് ഭക്ഷണം കഴിക്കാന്‍ പാടില്ലെന്ന് ഇപ്പോഴാണ് മനസിലായതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ഒന്നും പറയാനില്ലാത്തതിനാല്‍ ഇതൊക്കെ പറയുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഇതേ സന്ദര്‍ഭത്തില്‍ രാഷ്ട്രീയ ആരോപണം ഉന്നയിക്കുകയായിരുന്നു. താന്‍ ഭക്ഷണം കഴിച്ചുവെന്നതാണോ തെറ്റെന്ന് മുഖ്യമന്ത്രി ചോദിച്ചു.

താന്‍ ഹെലികോപ്റ്ററില്‍ ഒരു സ്വകാര്യയാത്രയും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി. ഔദ്യോഗിക ആവശ്യത്തിന് മാത്രമാണ് പോയത്. നിക്ഷേപ ചര്‍ച്ചയ്ക്കാണ് പോയത്. വന്ദേ ഭാരതില്‍ പോകാനായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പിന് സമയക്കുറവ് ഉളളത് കൊണ്ടാണ് യാത്ര ഹെലികോപ്റ്ററില്‍ പോയത്. എന്റെ യാത്ര കൊണ്ട് സര്‍ക്കാരിന് ഒരു രൂപ പോലും നഷ്ടമില്ല. മുന്‍ സര്‍ക്കാര്‍ നല്‍കിയ വാടകയിലാണ് പോയത്. മുന്‍ മുഖ്യമന്ത്രി ടഉഞഎ ല്‍ നിന്ന് പണമെടുത്ത് പാര്‍ട്ടി ആവശ്യങ്ങള്‍ക്ക് പോയി എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Tags

Share this story

From Around the Web