പൈലറ്റ് വാഹനത്തിനുമുന്നില്‍ എസ്എച്ച്ഒയുടെ വണ്ടി; കൂടുതല്‍ അകമ്പടി വേണ്ടെന്ന് മുഖ്യമന്ത്രി
 

 
 V d satheeshan


 
തിരുവനന്തപുരം: ഔദ്യോഗിക യാത്രക്ക് കൂടുതല്‍ വാഹനങ്ങള്‍ വിന്യസിക്കരുതെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിന് മുന്നിലായി മറ്റൊരു പൊലീസ് വാഹനം കൂടി ഓടിയ പശ്ചാത്തലത്തിലാണ് ഡിസിപിക്ക് മുഖ്യമന്ത്രി നേരിട്ട് നിര്‍ദേശം നല്‍കിയത്.


മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തിരുന്നു. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് മേധാവി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

 മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ നടക്കുന്ന വേദികളിലും പരിസരങ്ങളിലുമായി കൂടുതല്‍ പൊലീസുകാരെ വിന്യസിക്കാനാണ് തീരുമാനം. എന്നാല്‍ യാത്രാവേളകളില്‍ എസ്‌കോര്‍ട്ട് പൈലറ്റ് വാഹനങ്ങള്‍ മാത്രം മതിയെന്ന് തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. 

അതേസമയം, ഔദ്യോഗിക വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.
 

Tags

Share this story

From Around the Web