ഫാന്‍സി നമ്പറിൽ ക്ഷാമം; സംസ്ഥാനത്ത് വാഹനങ്ങളുടെ ഫാന്‍സി നമ്പര്‍ അലോട്ട്‌മെന്റ് മുടങ്ങികിടക്കുന്നു

 
Fancy number

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനങ്ങള്‍ക്ക് ഫാന്‍സി നമ്പറിൽ ക്ഷാമം. വാഹനങ്ങളുടെ ഫാന്‍സി നമ്പര്‍ അലോട്ട്‌മെന്റ് മുടങ്ങിയിട്ട് രണ്ടാഴ്ചയില്‍ അധികമായി.

അതിനാൽ ഫാന്‍സി നമ്പര്‍ അലോട്ട്‌മെന്റ് നടക്കുന്നില്ല. വാഹന്‍ ആപ്പിലെ തകരാറ് കാരണമാണ് നിലവിലെ പ്രതിസന്ധി തുടരുന്നത്. തകരാര്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചിട്ടുണ്ട്.

ഫാന്‍സി നമ്പറുകള്‍ക്ക് ലക്ഷങ്ങളാണ് ലഭിക്കുക. ഇത് ലഭിക്കാതിരിക്കുന്നതോടെ സര്‍ക്കാരില്‍ വരുമാന നഷ്ടവുമുണ്ടാകും.

ആകര്‍ഷകമായതോ മറ്റുള്ളതില്‍ നിന്ന് വ്യത്യസ്തമായതോ ആയ നമ്പറാണ് വാഹനങ്ങളുടെ ഫാന്‍സി നമ്പര്‍ എന്ന് പറയുന്നത്.

 

0001,7777 തുടങ്ങിയ രീതിയിലുള്ള നമ്പറുകളാണ് ഫാന്‍സി നമ്പര്‍. ഈ നമ്പര്‍ പൊതുവേ ലേലം വഴിയാണ് വില്‍ക്കുന്നത്.

Tags

Share this story

From Around the Web