ശബരിമലയില്‍ അരവണക്ഷാമം; നട അടയ്ക്കാനിരിക്കെ സ്റ്റോക്കുള്ളത് 5000 ടിന്‍ മാത്രം
Sep 21, 2026, 09:55 IST
തിരുവനന്തപുരം: കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട അടയ്ക്കാനിരിക്കെ സന്നിധാനത്ത് അരവണക്ഷാമം നേരിടുന്നു. നിലവില്‍ 5000 ടിന്‍ അരവണ മാത്രമാണ് ആകെയുള്ളത്. എന്നാല്‍, ഇന്നത്തെ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം 15,000 കവിഞ്ഞിട്ടുണ്ട്.
സ്‌പോട്ട് ബുക്കിംഗ് കൂടി ഉള്‍പ്പെടുത്തുമ്പോള്‍ പതിനായിരക്കണക്കിന് ഭക്തര്‍ ദര്‍ശനത്തിനെത്തുമെന്നിരിക്കെ, അരവണ സ്റ്റോക്ക് തീര്‍ന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
അരവണ പ്ലാന്റിലെ അറ്റകുറ്റപ്പണികളെ തുടര്‍ന്ന് ഉത്പാദനം നിര്‍ത്തിവെച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണം. മുന്‍ ദിവസങ്ങളില്‍ ഒരാള്‍ക്ക് ഒരു ടിന്‍ അരവണ മാത്രം നല്‍കിയതുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.