ക്ലാസ് റൂമില്‍ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അടിയന്തിര റിപ്പോര്‍ട്ട് തേടി മന്ത്രി,വെടിയേറ്റ വിദ്യാര്‍ത്ഥിയുടെ തോളിനാണ് പരിക്കേറ്റത്

 
police

പാലക്കാട് : പള്ളിപ്പുറം പരുതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്ലാസ് റൂമിനുള്ളില്‍ വെച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു. നവംബര്‍ 24 ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. സഹപാഠി സ്‌കൂളിലേക്ക് കൊണ്ടുവന്ന നാടന്‍ തോക്കില്‍ നിന്നാണ് വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം.

വെടിയേറ്റ വിദ്യാര്‍ത്ഥിയുടെ തോളിനാണ് പരിക്കേറ്റത്. കുട്ടിയെ ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags

Share this story

From Around the Web