ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് പോയ കപ്പലിന് തീപിടിച്ചു

 
Ship fire

ഡൽഹി: ഗൾഫ് ഓഫ് ഒമാനിൽ ചരക്ക് കപ്പലിന് തീപിടിച്ചു. ഇന്ത്യയിലെ കാണ്ട്ലയില്‍ നിന്ന് ഒമാനിലെ ഷിനാസിലേക്ക് പോവുകയായിരുന്ന കപ്പലിനാണ് തീപിടിച്ചത്. കപ്പലിലുണ്ടായ 14 പേരെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി. എം ടി യി ചെങ് 6 എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കിഴക്കന്‍ പസഫിക് ദ്വീപ് രാഷ്ട്രമായ പുലാവു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കപ്പലാണ് എം ടി യി ചെങ് 6.

കപ്പലിന്റെ എഞ്ചിന്‍ റൂമില്‍ തീ പടരുകയും വൈദ്യുതി തകരാര്‍ ഉണ്ടായെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ നാവിക സേനയുടെ നേതൃത്വത്തില്‍ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. ഐഎന്‍എസ് തബാറില്‍ നിന്നുള്ള അഗ്നിശമന സംഘവും കപ്പലിലെ ജീവനക്കാരും ചേര്‍ന്ന് നടത്തിയ ദൗത്യത്തില്‍ തീപിടിത്തത്തിന്റെ ആഘാതം കുറയ്ക്കാന്‍ കഴിഞ്ഞതായി നാവിക സേന അറിയിച്ചു

Tags

Share this story

From Around the Web