സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ഭീതി. 10 ദിവസത്തിനിടെ 16 കേസുകൾ. ഉത്സവത്തിൽ പങ്കെടുത്തവരിലും രോഗവ്യാപനം. ഈ വർഷം ആകെ 507 പേർക്ക് രോഗബാധ, 8 മരണം

 
shigalla

കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ബാക്ടീരിയൽ രോഗമായ ഷിഗെല്ല വ്യാപിക്കുന്നു. ഈ മാസം ആദ്യത്തെ പത്ത് ദിവസത്തിനിടെ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബറിൽ ഇതുവരെ 16 പുതിയ കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം ആകെ 32 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചിരുന്നതെങ്കിൽ, ഈ മാസം ആദ്യവാരങ്ങളിൽ തന്നെ രോഗികളുടെ എണ്ണം കുത്തനെ ഉയരുകയായിരുന്നു.

ഈ വർഷം ഇതുവരെ സംസ്ഥാനത്താകെ 507 പേർക്ക് ഷിഗെല്ല സ്ഥിരീകരിക്കുകയും എട്ട് പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിൽ 113 പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്.

കോഴിക്കോട് ജില്ലയിലാണ് രോഗവ്യാപനം ഏറ്റവും കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നത്. ഒക്ടോബറിലെ ആദ്യ ഒമ്പത് ദിവസങ്ങളിൽ ജില്ലയിൽ മാത്രം 10 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രദേശത്തെ ഒരു ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത ആളുകളിലാണ് രോഗബാധ പടർന്നുപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Tags

Share this story

From Around the Web