സംസ്ഥാനത്ത് ഷിഗെല്ല പ‌ടർന്നുപിടിക്കുന്നു. ഇന്നും മരണം.12 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു; പനിയുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന് ആരോഗ്യവകുപ്പ്

 
SCHGALLE

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ലാ രോഗികളുടെ എണ്ണം രണ്ടക്കം കടന്നു. ഇന്ന് 12 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മലപ്പുറത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. മലപ്പുറം അലിപ്പറമ്പിൽ 75കാരിയാണ് ഷിഗെല്ല ബാധിച്ച് മരിച്ചത്. തൃശ്ശൂർ അരിമ്പൂരിൽ വൃദ്ധദമ്പതികൾക്കും കണ്ണൂരിൽ 62കാരിക്കും രോഗം സ്ഥിരീകരിച്ചു. ഈ മാസം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 91ആയി. ഈ വർഷം റിപ്പോർട്ട് ചെയ്ത ആറ് മരണങ്ങളിൽ അഞ്ചും17 ദിവസത്തിനുള്ളിൽ ഉണ്ടായതാണ്.  

 ഡെങ്കികേസുകളുടെ എണ്ണവും 100 കടന്നു. അതിനിടെ, മൂന്ന് ദിവസത്തെ തീവ്ര ശുചീകരണ യ‍ജ്ഞത്തിന് ആരോഗ്യവകുപ്പ് നിർദ്ദശം നൽകി.

ഈ വർഷം 22 എലിപ്പനി മരണമാണ് റിപ്പോർട്ട് ചെയ്തത്. പതിനായിരത്തിന് മുകളിലാണ് സംസ്ഥാനത്തെ പനി ബാധിതരുടെ കണക്ക്. മൂന്ന് ദിവസം ഡ്രൈഡേ ആചരിക്കാനാണ് ആരോഗ്യവകുപ്പിൻ്റെ നിർദേശം.

Tags

Share this story

From Around the Web