കാസര്‍ഗോഡ് നീലേശ്വരത്ത് അഞ്ച് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു.നീലേശ്വരം നഗരസഭയുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി
കാസര്‍ഗോഡ് നീലേശ്വരത്ത് അഞ്ച് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നിലവില്‍ ഈ അഞ്ചുപേരും രോഗമുക്തി നേടിയിട്ടുണ്ട്. പരിശോധനക്കയച്ച 74 സാമ്പിളുകളില്‍ അഞ്ചെണ്ണമാണ് പോസിറ്റീവായത്. നീലേശ്വരം നഗരസഭയുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.
നീലേശ്വരം ചാത്തമത്ത ഭാഗത്ത് 74 പേര്‍ വയറിളക്കത്തെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഇതില്‍ 27 കുട്ടികളുമുണ്ടായിരുന്നു. ഇവരുടെ സാമ്പിളുകള്‍ പരിശോധനക്കയതില്‍ അഞ്ചെണ്ണമാണ് പോസിറ്റീവായത്. നിലവില്‍ ഈ അഞ്ചുപേരും രോഗമുക്തി നേടിയിട്ടുണ്ട്. ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തില്‍ നീലേശ്വരം നഗരസഭയുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചു.
രോഗവ്യാപനം തടയുന്നതിനുള്ള ബോധവത്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും വാര്‍ഡുകളില്‍ ശക്തമാക്കും. പൊതുജനങ്ങള്‍ ആരോഗ്യവകുപ്പിന്റെയും നഗരസഭയുടെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങളോട് സഹകരിക്കണമെന്ന് നഗരസഭ ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി പറഞ്ഞു.
രോഗ ലക്ഷണമുള്ളവര്‍ സ്വയം ചികിത്സയ്ക്ക് ശ്രമിക്കാതെ സമീപത്തെ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്ന് നിര്‍ദേശം നല്‍കി. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹോട്ടലുകള്‍, കൂള്‍ ബാറുകള്‍ മറ്റ് ഭക്ഷ്യ ഉല്‍പ്പാദന വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശനമായി പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.