സംസ്ഥാനത്ത് ഒഴിയാതെ പകര്‍ച്ചവ്യാധി ഭീതി, ഇന്ന് പത്തുപേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

 
shigalla


സംസ്ഥാനം കടുത്ത പകര്‍ച്ചവ്യാധി ഭീതിയിലൂടെയാണ് കടന്നുപോകുന്നത്. ഇന്ന് പകര്‍ച്ചവ്യാധിയില്‍ പത്ത് പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പത്തുപേര്‍ക്ക് ഷിഗെല്ലാ രോഗം സ്ഥിരീകരിച്ചു. 


മലപ്പുറത്ത് അഞ്ചും കോഴിക്കോട് നാലും വയനാട്ടില്‍ ഒരു ഷിഗല്ല കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. പനി, ജപ്പാന്‍ ജ്വരം, എലിപ്പനി, ഇന്‍ഫ്‌ലുവന്‍സ രോഗങ്ങള്‍ ബാധിച്ചാണ് പത്തുപേര്‍ മരിച്ചത്. 60 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.16 എലിപ്പനി കേസുകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


പ്രധാന മുന്‍കരുതലുകള്‍
വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്: വീടിന് ചുറ്റും ചിരട്ട, കുപ്പികള്‍, ടയറുകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് കൊതുക് പെരുകാന്‍ കാരണമാകും.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക: വയറിളക്ക രോഗങ്ങളും ഷിഗെല്ലയും തടയാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.


വ്യക്തിശുചിത്വം: ആഹാരം കഴിക്കുന്നതിന് മുന്‍പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക.


എലിപ്പനി ജാഗ്രത: മലിനജലവുമായോ ചെളിമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പ്രതിരോധ ഗുളികകള്‍ (ഡോക്‌സിസൈക്ലിന്‍) കഴിക്കുക


.ലക്ഷണങ്ങള്‍ അവഗണിക്കരുത്: ശക്തമായ പനി, തലവേദന, ശരീരവേദന, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ ഡോക്ടറെയോ കാണുക.

Tags

Share this story

From Around the Web