ഷെവ. പ്രഫ. ജെ. ഫിലിപ്പിന് വിട; വിശ്വാസത്തെ മുറുകെ പിടിച്ച വ്യക്തിത്വമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ്

 
PROF J PHILIP

ബാംഗ്ലൂര്‍: മാനേജ്മെന്റ് വിദ്യാഭ്യാസരംഗത്തെ ശ്രേഷ്ഠ വ്യക്തിത്വവും ചങ്ങനാശേരി അതിരൂപതാംഗവും ലെയോ പതിനാലാമന്‍ മാര്‍പാപ്പ ഷെവലിയര്‍ പദവി നല്‍കി ആദരിക്കുകയും ചെയ്ത പ്രഫ. ജെ. ഫിലിപ്പ് അന്തരിച്ചു.

 ഇന്നു രാവിലെയായിരുന്നു അന്ത്യം. പ്രഫ. ജെ. ഫിലിപ്പിന്റെ നിര്യാണത്തില്‍ സീറോമലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അനുശോചനം അറിയിച്ചു. 

ഭാരതത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍, പ്രത്യേകിച്ച് മാനേജ്മെന്റ് പഠനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന വ്യക്തിത്വമായിരുന്നു പ്രഫ. ജെ. ഫിലിപ്പ് എന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് അനുസ്മരിച്ചു.

മാനേജ്മന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏറ്റവും മികച്ചവയിലൊന്നായ എക്‌സ്. ഐ. എം. ഇ യുടെ സ്ഥാപകന്‍, ഐ.ഐ.എം (കകങ) ബാംഗ്ലൂര്‍ ഡയറക്ടര്‍, എക്‌സ്.എല്‍.ആര്‍.ഐ (തഘഞക) ഡീന്‍ എന്നീ നിലകളില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കിയ അദ്ദേഹം, ക്രൈസ്തവ മൂല്യങ്ങള്‍ എങ്ങനെ വിദ്യാഭ്യാസ ദര്‍ശനത്തില്‍ സമന്വയിപ്പിക്കാമെന്ന് സ്വന്തം ജീവിതത്തിലൂടെ ലോകത്തിന് കാണിച്ചുകൊടുത്തു.

ചങ്ങനാശേരി അതിരൂപതയിലെ പുന്നക്കുന്നത്തുശേരി ഇടവകയില്‍ നിന്ന് വളര്‍ന്ന് ആഗോളതലത്തില്‍ ശ്രദ്ധേയനായപ്പോഴും തന്റെ വിശ്വാസത്തെയും സഭാപരമായ വേരുകളെയും അദ്ദേഹം മുറുകെപ്പിടിച്ചു. 

വിദ്യാഭ്യാസ മേഖലയ്ക്കും സഭയ്ക്കും നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി ലെയോ പതിനാലാമന്‍ മാര്‍പാപ്പ 'ഷെവലിയര്‍' പദവി നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.


 പരേതന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതായും വിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

Tags

Share this story

From Around the Web