മുസ്ലിംയുവാവിനെ വിവാഹം കഴിച്ചതിനാല്‍ വീട്ടുകാര്‍ ഉപേക്ഷിച്ചു; പഠിക്കാന്‍ മിടുക്കി, ജീവിക്കാന്‍ കൂലിപ്പണിയും, ഒടുവില്‍ എമില്‍ഡ സ്വന്തം കുഞ്ഞിന് മുന്‍പില്‍ ജീവനൊടുക്കി
ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവിന്റെ വീട്ടില്‍ ക്രൂരമായ പീഡനങ്ങളായിരുന്നു കണ്ണൂര്‍ പരിയാരം സ്വദേശിയായ എമില്‍ഡയ്ക്ക്.
ഈ മാസം ആറിനാണ് എമില്‍ഡയെ ഭര്‍ത്താവ് പോട്ട സ്വദേശി അഫ്‌സലിന്റെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഉടനെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തില്‍ അഫ്സലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണക്കുറ്റവും ഗാര്‍ഹിക പീഡനക്കുറ്റവും ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
രണ്ടുവര്‍ഷം മുന്‍പായിരുന്നു എമില്‍ഡയുടെയും അഫ്‌സലിന്റെയും വിവാഹം. ഇവര്‍ക്ക് ഒരു വയസുള്ള ഒരു കുഞ്ഞുണ്ട്. മാതാപിതാക്കളുടെ ഏക മകളായിരുന്നു എമില്‍ഡ. പഠിക്കാന്‍ മിടുക്കിയായ സമ്പന്ന വീട്ടിലെ പെണ്‍കുട്ടിയായിയിരുന്നു. പഠിക്കുന്ന കാലത്തായിരുന്നു അഫ്സലിനെ പരിചയപ്പെട്ടതും പ്രണയത്തിലായതും.
മെച്ചപ്പെട്ട സാമ്പത്തികശേഷിയുള്ള എമില്‍ഡയുടെ കുടുംബം ഇതരമതസ്ഥനായ അഫ്സലുമായുള്ള ബന്ധം അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് എമില്‍ഡ അഫ്സലിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. വൈകാതെ ഇവര്‍ക്ക് കുഞ്ഞും ജനിച്ചു. അഫ്സലിന്റെ കുടുംബത്തോടൊപ്പമാണ് എമില്‍ഡയും കുഞ്ഞും കഴിഞ്ഞിരുന്നത്. ഇതിനിടെ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുമുണ്ടായി. സ്ത്രീധനത്തിന്റെ പേരില്‍ അഫ്സല്‍ എമില്‍ഡയെ പതിവായി ഉപദ്രവിച്ചിരുന്നു.
വീട്ടില്‍ നിന്ന് പണം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. നിത്യജീവിതത്തിന് പണം കണ്ടെത്താന്‍ എമില്‍ഡ കൂലിപ്പണിക്കും പോയിരുന്നു. നിര്‍മാണ ജോലി ഉള്‍പ്പെടെ ചെയ്തു. തിരികെ വീട്ടില്‍ പോകാന്‍ ആഗ്രഹിച്ചെങ്കിലും വീട്ടുകാര്‍ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ലെന്നും വിവരമുണ്ട്.
സുഹൃത്തിന് വാട്സാപ്പ് സന്ദേശമയച്ചതിന് ശേഷമായിരുന്നു കുഞ്ഞിന്റെ മുന്നില്‍വച്ച് എമില്‍ഡ ജീവനൊടുക്കാന്‍ ശ്രമിച്ചത്. മകളുടെ മരണത്തില്‍ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയില്ലെന്നും വിവരമുണ്ട്.
മരണശേഷവും പൊലീസില്‍ പരാതി നല്‍കാനോ മാധ്യമങ്ങളോട് സംസാരിക്കാനോ എമില്‍ഡയുടെ കുടുംബം തയാറിയിട്ടില്ല. പരിയാരം സ്വദേശിയാണ് എമില്‍ഡ. പോട്ട സ്വദേശിയാണ് അഫ്സല്‍.