ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് എത്തി. പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ക്ലോസറ്റില്‍ ഉപേക്ഷിച്ച് യുവതി

 
Baby


തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി കുഞ്ഞിനെ പുറത്തെടുത്തു. രാത്രി ഏഴരയോടെയായിരുന്നു സംഭവം.

 തിരുവല്ലം സ്വദേശിനിയായ യുവതിയാണ് ആശുപത്രിയിലെത്തിയത്. അബോര്‍ഷനുളള ഗുളിക കഴിച്ച് ആശുപത്രിയിലെത്തിയ പെണ്‍കുട്ടി ശുചിമുറിയില്‍ കയറി പ്രസവിക്കുകയായിരുന്നു. ഇവര്‍ അവിവാഹിതയാണ് എന്നാണ് വിവരം.

തിരുവല്ലം സ്വദേശിയായ ഇരുപതുകാരി അബോര്‍ഷനുളള ഗുളിക കഴിച്ച് ആശുപത്രിയിലെത്തുകയും അബോര്‍ഷന്‍ നടത്തണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ആറുമാസം ഗര്‍ഭിണിയായിരുന്നു ഇവര്‍. 

പിന്നാലെ ബ്ലീഡിംഗുണ്ടായ പെണ്‍കുട്ടി ശുചിമുറിയിലേക്ക് പോയി. അവിടെ വെച്ച് പ്രസവിക്കുകയും കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്ളഷ് ചെയ്യുകയുമായിരുന്നു. 

എന്നാല്‍ ബാത്റൂമിന് സമീപം ചോര കണ്ട ജീവനക്കാര്‍ക്ക് സംശയം തോന്നി. ഈ സമയം ശുചിമുറിയ്ക്ക് സമീപം സംശയാസ്പദമായ നിലയില്‍ നിന്നിരുന്ന പെണ്‍കുട്ടിയെ ചോദ്യംചെയ്യുകയായിരുന്നു.

തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരമറിയിച്ചു. ഫയര്‍ഫോഴ്സ് സെപ്റ്റിക് ടാങ്ക് പൊളിച്ച് കുട്ടിയെ പുറത്തെടുത്തു.

 മെഡിക്കല്‍ കോളേജ് പൊലീസ് സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. യുവതിക്കൊപ്പം മൂന്ന് യുവാക്കള്‍ ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്. 

ഇവര്‍ സംഭവത്തിന് പിന്നാലെ സ്ഥലംവിട്ടതാണ് എന്നാണ് വിവരം.

Tags

Share this story

From Around the Web