ഗൂഗിളും യൂട്യൂബും നോക്കി സ്വയം ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

പ്രയാഗ്രാജ്: ഉത്തര്‍പ്രദേശില്‍ സ്വയം ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശ്രമിച്ച വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. പ്രയാഗ്രാജിലാണ് സംഭവം. യു.പി.എസ്.സി പരീക്ഷക്ക് തയ്യാറെടുക്കുന്ന
17കാരനായ വിദ്യാര്‍ഥി ഗൂഗിളും യൂട്യൂബും ഉപയോഗിച്ചാണ് സ്വയം ലിംഗമാറ്റം സംബന്ധിച്ച വിവരങ്ങള്‍ പഠിച്ചത്. തുടര്‍ന്ന് ഇയാള്‍ സ്വയം ശസ്ത്രക്രിയ നടത്താന്‍ ശ്രമിക്കുകയായിരുന്നു.
അനസ്റ്റെഷ്യാ നല്‍കിയ ശേഷം സ്വന്തം സ്വകാര്യ ഭാഗം മുറിച്ചെടുത്തതോടെ ഗുരുതര പരിക്കുകള്‍ ഏല്‍ക്കുകയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
സംഭവം യുവാക്കളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ ഗൗരവത്തെ മുന്‍നിര്‍ത്തിയുള്ള സൂചനയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നിലവില്‍ യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മാനസികാരോഗ്യ മുന്നറിയിപ്പ്:
മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ വിദഗ്ധരുടെ സഹായം തേടേണ്ടതാണ്. ഹെല്‍പ്ലൈന്‍ നമ്പറുകള്‍: 1056 (ദേശീയം), 0471-2552056 (കേരളം).