രാഹുല്‍ ഗാന്ധി വിളിച്ച കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ നിന്ന് വിട്ടുനിന്ന് ശശി തരൂര്‍
രാഹുല്‍ ഗാന്ധി വിളിച്ച കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ നിന്ന് വിട്ടുനിന്ന് ശശി തരൂര്‍ എംപി. തുടര്‍ച്ചയായ മോദി സ്തുതിയില്‍ പാര്‍ട്ടിയുമായുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി വിളിച്ച യോഗത്തിലും തരൂര്‍ പങ്കെടുക്കാങ്ങത്.
തുടര്‍ച്ചയായ മൂന്നാം തവണയാണ് തരൂര്‍ കോണ്‍ഗ്രസ് യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുടര്‍ച്ചയായി പ്രശംസിക്കുകയും കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലുമാക്കുന്ന തരൂര്‍, തുടര്‍ച്ചയായ മൂന്നാം തവണയാണ് യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.
പാര്‍ലമെന്റിലെ ഇതുവരെയുള്ള പ്രകടനങ്ങള്‍ അടക്കം അവലോകനം ചെയ്യുന്നതിനായാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് എംപിമാരുടെ യോഗം വിളിച്ചത്. ഒരു വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് തരൂര്‍ കൊല്‍ക്കത്തയില്‍ ആയിരുന്നെന്നും അതിനാലാണ് യോഗത്തില്‍ എത്താന്‍ കഴിയാതിരുന്നത് എന്നുമാണ് കോൺഗ്രസ് നേതാക്കള്‍ വിശദീകരിക്കുന്നത്.