യുഡിഎഫില്‍ തന്നെയാണ് കൂടുതല്‍ പേര്‍ മുഖ്യമന്ത്രിയായി പിന്തുണക്കുന്നതെന്ന സര്‍വേ പങ്കുവച്ച് ശശി തരൂര്‍

തിരുവനന്തപുരം:കോണ്‍ഗ്രസുമായുള്ള തര്‍ക്കങ്ങള്‍ക്കിടെ മുഖ്യമന്ത്രി സര്‍വ്വേയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെയാണ് കൂടുതല്‍ പേര്‍ പിന്തുണക്കുന്നതെന്ന സര്‍വേ റിപ്പോര്‍ട്ടാണ് ശശി തരൂര്‍ പങ്കുവച്ചത്.
28.3 ശതമാനം പേരുടെ പിന്തുണ തരൂരിന് ഉണ്ടെന്നാണ് വോട്ട് വൈബ് സര്‍വേയില്‍ പറയുന്നത്. 27 ശതമാനം പേര്‍, യുഎഡിഎഫില്‍ ആരാകും മുഖ്യമന്ത്രിയെന്നതില്‍ അനിശ്ചിതത്വമെന്നും അഭിപ്രായപ്പെടുന്നുണ്ട്.
24 ശതമാനം പേര്‍ എല്‍ഡിഎഫിന്റെ മുഖ്യമന്ത്രിയായി കെകെ ശൈലജ വരണമെന്നും താല്‍പര്യപ്പെടുന്നു. 17.5 ശതമാനം പേരുടെ പിന്തുണ മാത്രമാണ് പിണറായിക്കുള്ളത്.
41.5 ശതമാനം പേര്‍ എല്‍ഡിഎഫിലെ അനിശ്ചിതത്വവും ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സര്‍വ്വേയാണ് തരൂര്‍ പങ്കുവെച്ചത്. കോണ്‍ഗ്രസുമായി ബന്ധം ഉലഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് തരൂരിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്. ഇതോടെ യുഡിഎഫില്‍ മറ്റൊരു ചര്‍ച്ച ഉയരാനും സാധ്യതയുണ്ട്.