ഷാന്‍ വധക്കേസ്; വിചാരണ ആരംഭിച്ചു, പ്രതികള്‍ക്ക് വേണ്ടി ഹാജരായത് വന്‍ അഭിഭാഷക നിര,ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍
 

 
SHAN


  
ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍ വധക്കേസില്‍ വിചാരണ തുടങ്ങി. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികള്‍. സംഭവം നടന്ന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.


കേസ് ഈ മാസം 20ന് വീണ്ടും പരിഗണിക്കും. അഭിഭാഷകരായ ബി. രാമന്‍പിള്ള, പി.എസ് ശ്രീധരന്‍ പിള്ള, ശാസ്തമംഗലം അജിത്കുമാര്‍ എന്നിവരാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായത്. പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പി ഹാരിസും ഹാജരായിരുന്നു.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ഷാനിനെ 2021 ഡിസംബര്‍ 18ന് വൈകീട്ടാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. പിറ്റേന്ന് രാവിലെ ബിജെപി നേതാവായ രഞ്ജിത് ശ്രീനിവാസന്‍ ആലപ്പുഴയിലെ വീട്ടിലും കൊല്ലപ്പെട്ടു. ഇതിലെ പ്രതികള്‍ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു.

Tags

Share this story

From Around the Web