കായംകുളം എംഎസ്എംകോളജില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം; ലാത്തി വീശി പൊലീസ്, എസ്എഫ്ഐ നേതാക്കള്‍ അറസ്റ്റില്‍
Sep 19, 2026, 09:31 IST
ആലപ്പുഴ: തെരഞ്ഞെടുപ്പിന് പിന്നാലെ ആലപ്പുഴ കായംകുളം എംഎസ്എം കോളജില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം. സംഘര്‍ഷം അതിരുവിട്ടതോടെ പൊലീസ് ലാത്തിവീശി. എസ്എഫ്ഐയുടെ വിജയാഘോഷ പ്രകടനത്തിനിടെ കോണ്‍ഗ്രസ് ഓഫീസിന് സമീപമായിരുന്നു സംഘര്‍ഷം.
പ്രകടനം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. തുടര്‍ന്ന് എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് കല്ലെറിഞ്ഞു.
സംഘര്‍ഷത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ പരുക്കേറ്റു. സംഭവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം അര്‍ഷാദ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ആഷിക്, അരവിന്ദ് രാജ് എന്നിവരെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു.