കൊടിയേരിയുടെ ചിത്രമുള്ള ഫ്‌ലക്‌സ് വലിച്ചുകീറി എസ് എഫ് ഐ പ്രവര്‍ത്തകന്‍; സംഭവം കൊല്ലത്തെ പ്രതിഷേധത്തിനിടെ, ദൃശ്യങ്ങള്‍ പുറത്ത്

 
sfi pravarathkan

കൊല്ലം: എസ്.എഫ്.ഐ. പ്രതിഷേധത്തിനിടെ കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ്മദിന ഫ്‌ലക്‌സ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ വലിച്ചുകീറി. 

കൊല്ലത്ത് നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. എസ്.എന്‍. കോളേജില്‍നിന്നാണ് പ്രതിഷേധം ആരംഭിച്ചത്. മാര്‍ച്ചിനിടെ സംഘത്തില്‍നിന്ന് ഓടിവന്ന പ്രവര്‍ത്തകന്‍ റോഡരികില്‍ വെച്ചിരുന്ന ഫ്‌ലക്‌സ് വലിച്ചുകീറുകയായിരുന്നു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് കൊല്ലത്ത് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. 

ഫ്‌ലക്‌സ് വലിച്ചു കീറിയതിന് പിന്നാലെ, കോടിയേരിയുടെ ഫ്‌ലക്‌സ് ആണോ കീറിയത്, മാറിപ്പോയോ? എന്ന് ചോദിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് കേള്‍ക്കാം.

കോടിയേരി ബാലകൃഷ്ണന്റെ നാലാം ഓര്‍മ്മദിനമാണ് ഇന്ന്. ഫ്‌ലക്‌സ് ബോര്‍ഡ് നശിപ്പിച്ചതിന് പിന്നാലെ കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തി ഫ്‌ലക്‌സ് ബോര്‍ഡ് അവശിഷ്ടങ്ങള്‍ തൊട്ടടുത്തുള്ള കുഴിയില്‍ നിക്ഷേപിക്കുകയായിരുന്നു.
 

Tags

Share this story

From Around the Web