സെക്‌സ് റാക്കറ്റ് കേസ് അതിജീവിതയ്ക്ക് ഭീഷണി, സാമൂഹികമാധ്യമത്തില്‍ പേരുപറഞ്ഞ് അപമാനിച്ചു; ഗുണ്ടാത്തലവന്‍ അറസ്റ്റില്‍
മരട് (എറണാകുളം): സെക്‌സ് റാക്കറ്റ് കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തിയ ഗുണ്ടാത്തലവന്‍ ആലുവ കമ്പനിപ്പടി സ്വദേശി ഔറംഗസീബ് (നൗഫല്‍-51) അറസ്റ്റില്‍. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
സാമൂഹിക മാധ്യമത്തിലൂടെ അതിജീവിതയുടെ പേരടക്കം പറഞ്ഞ് അപമാനിച്ചെന്ന പരാതിയിലാണ് മരട് പോലീസ് നൗഫലിനെ അറസ്റ്റ് ചെയ്തത്.
മോഡലിങ്ങിന്റെ മറവില്‍ യുവതികളെ വിദേശത്ത് എത്തിച്ച് സെക്‌സ് റാക്കറ്റിന്റെ ഭാഗമാക്കിയെന്ന് മരട് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ പ്രതിയായ തന്റെ ലിവിങ് ടുഗദര്‍ പാര്‍ട്ണറെ ഒഴിവാക്കണം എന്നായിരുന്നു ഔറംഗസീബിന്റെ ആവശ്യം.
ഇയാളുടെ സുഹൃത്ത് ഉള്‍പ്പെടെ ആറുപേരായിരുന്നു അറസ്റ്റിലായത്. അതിജീവിതയെയും മറ്റു പ്രതികളെയും പേരെടുത്തു പറഞ്ഞായിരുന്നു സോഷ്യല്‍ മീഡിയ പോസ്റ്റ്.