വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ കടുത്ത ദുരിതം; ആറന്മുള, റാന്നി, ചെങ്ങന്നൂര്‍, അപ്പര്‍ കുട്ടനാട് ഭാഗങ്ങളിലാണ് സ്ഥിതി രൂക്ഷം 

 
FLOOD


പെരുമഴയ്ക്ക് നേരിയ ശമനമായെങ്കിലും പത്തനംതിട്ട-കോട്ടയം-ആലപ്പുഴ ജില്ലകളിലെ വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ കടുത്ത ദുരിതം തുടരുന്നു. ആറന്മുള, റാന്നി, ചെങ്ങന്നൂര്‍, അപ്പര്‍ കുട്ടനാട് ഭാഗങ്ങളിലാണ് സ്ഥിതി രൂക്ഷം

. കോഴിക്കോട് മലയോര മേഖലയിലും കണ്ണൂരില്‍ നഗരപ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ട്. മഴക്കെടുതിയില്‍ ഇന്ന് നാല് പേരാണ് സംസ്ഥാനത്ത് മരിച്ചത്.ഇതോടെ നാല് ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം ഇരുപത്തിയൊന്നായി.


പെരുമഴപെയ്ത്തില്‍ രൂപപ്പെട്ട വെള്ളക്കെട്ടുകള്‍ മാറാത്തതാണ് പലയിടത്തും വലിയ പ്രതിസന്ധി. പത്തനംതിട്ടയിലെ അറന്മുളയില്‍ വെള്ളക്കെട്ട് തുടരുകയാണ്. റാന്നിയില്‍ ജനവാസ മേഖലകളില്‍ വെള്ളമിറങ്ങിയെങ്കിലും വീടുകളും കടകളും പഴയപടിയാകാന്‍ ദിവസങ്ങളെടുക്കും. 

ആലപ്പുഴ ചെങ്ങന്നൂരിലും അപ്പര്‍ കുട്ടനാട് മേഖലകളിലും കടുത്ത വെള്ളക്കെട്ടാണ്. ആലപ്പുഴ-ചങ്ങനാശേരി അഇ റോഡിലും, കോട്ടയം ങഇ റോഡില്‍ നാഗമ്പടം ഭാഗത്തും വെള്ളം കയറി.


കോട്ടയം ജില്ലയുടെ താഴ്ന്ന മേഖലകളില്‍ വെള്ളക്കെട്ട് തുടരുകയാണ്. മീനച്ചിലാര്‍- മണിമലയാര്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞിട്ടില്ല. ചെങ്ങന്നൂരില്‍ വെള്ളക്കെട്ടില്‍ വീണും, കോട്ടയം മണര്‍കാട് ഒഴുക്കില്‍പ്പെട്ടും രണ്ട് യുവാക്കള്‍ക്ക് ജീവന്‍ നഷ്ടമായി. 

കോഴിക്കോട് പെരുവയലില്‍ വെള്ളക്കെട്ടില്‍ വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേരാവൂര്‍ കാഞ്ഞിരപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട ഹനീഫയുടെ മൃതദേഹം കണ്ടെത്തി.

കോഴിക്കോട് മലയോര ഭാഗത്തും കണ്ണൂരില്‍ നഗരഭാഗങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ട്. കോഴിക്കോടിന്റെ നഗരഭാഗങ്ങളില്‍ വെള്ളക്കെട്ട് മാറിയിട്ടില്ല. 

കെഎസ്ഇബിക്ക് കീഴിലുള്ള കല്ലാര്‍കുട്ടി ,ഇരട്ടയാര്‍ ,ലോവര്‍ പെരിയാര്‍, പെരിങ്ങല്‍ക്കൂത്ത്, കുറ്റ്യാടി ഡാമുകളില്‍ റെഡ് അലര്‍ട്ട് തുടരുന്നു. സംസ്ഥാനത്ത് പതിനാറ് ഡാമുകളും റിസര്‍വോയറുകളുമാണ് തുറന്നിട്ടുള്ളത്.

Tags

Share this story

From Around the Web