തീവ്ര ചുഴലിക്കാറ്റായ 'ശക്തി' അറബികടലിൽ തുടരുന്നു, രണ്ട് സംസ്ഥാനങ്ങൾക്ക് മുകളിലായി ന്യൂനമർദ്ദം; കേരളത്തിൽ ഉച്ചക്ക് ശേഷം ഇടിമിന്നൽ മഴ സാധ്യത
Updated: Oct 4, 2025, 14:24 IST

തിരുവനന്തപുരം: തീവ്ര ചുഴലിക്കാറ്റായ 'ശക്തി' വടക്ക് കിഴക്കൻ അറബികടലിൽ തുടരുന്നു. തെക്ക് പടിഞ്ഞാറു ദിശയിൽ നിലവിൽ സഞ്ചാരിക്കുന്ന 'ശക്തി' തിങ്കളാഴ്ചയോടെ ദിശ മാറി കിഴക്ക് വടക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങി ശക്തി കുറയാൻ സാധ്യത.
രണ്ട് സംസ്ഥാനങ്ങൾക്ക് മുകളിലായി ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ഉത്തർപ്രദേശിനും ബീഹാറിനു മുകളിലാണ് നിലവിൽ ന്യൂനമർദ്ദം നിലനിൽക്കുന്നത്. കേരളത്തിൽ നിലവിൽ ന്യൂനമർദ്ദ / ചുഴലിക്കാറ്റ് ഭീഷണിയില്ല.
എന്നാൽ ഇനി മുതൽ ഉച്ചക്ക് ശേഷവും രാത്രിയും ഇടിമിന്നലോട് കൂടിയ കിഴക്കൻ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. മലയോര മേഖലയിൽ ഇത് കൂടുതലായി പ്രതീക്ഷിക്കാം.