യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന നിരവധി ട്രെയിനുകള്‍ ഉത്സവ സീസണായ ഒക്ടോബറില്‍ റദ്ദാക്കി

 
train

ന്യൂഡല്‍ഹി:യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന നിരവധി ട്രെയിനുകള്‍ ഉത്സവ സീസണായ ഒക്ടോബറില്‍ റദ്ദാക്കി. കേരളത്തിലേക്കുള്ള ദീര്‍ഘദൂര ട്രെയിനുകളും ഇവയില്‍ പെടും.

 

ഛത്തിസ്ഗഡിലെ കോര്‍ബയില്‍ നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്കുള്ള കോര്‍ബ സൂപ്പര്‍ഫാസ്റ്റ് ഉള്‍പ്പെടെ റദ്ദാക്കിയത് യാത്രാദുരിതം വര്‍ധിപ്പിക്കും.

ഇന്ത്യയുടെ നിരവധി സംസ്ഥാനങ്ങളിലെ ഉത്സവ സീസണായ ഒക്ടോബറിലാണ് ട്രെയിന്‍ റദ്ദാക്കിയത്. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാരണമായാണ് ട്രെയിന്‍ നിയന്ത്രണം. തെലങ്കാനയില്‍ ഖമ്മം ജില്ലയിലെ പപ്പാടപ്പള്ളിക്കും ഡോര്‍ണക്കലിനും ഇടയില്‍ മൂന്നാം ലൈന്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടാണിത്.


ഒക്ടോബര്‍ 13, 16 തീയതികളിലെ തിരുവനന്തപുരം നോര്‍ത്ത്  കോര്‍ബ സൂപ്പര്‍ഫാസ്റ്റ് (22648) ഒക്ടോബര്‍ 15, 18 തീയതികളിലെ കോര്‍ബ  തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ് (22647) എന്നിവ റദ്ദാക്കി. രപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് ട്രെയിനുകളും റദ്ദാക്കിയവയില്‍ പെടും. 

ഒക്ടോബര്‍ 10, 12 തീയതികളിലെ ഗൊരഖ്പുര്‍  തിരുവനന്തപുരം നോര്‍ത്ത് രപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12511), ഒക്ടോബര്‍ 14, 15 തീയതികളിലെ തിരുവനന്തപുരം നോര്‍ത്ത്  ഗൊരഖ്പുര്‍ രപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12512) എന്നിവയും ഒക്ടോബര്‍ 13-ലെ ബരൗണി  എറണാകുളം ജങ്ഷന്‍ രപ്തിസാഗര്‍ എക്സ്പ്രസ് (12521), ഒക്ടോബര്‍ 17-ലെ എറണാകുളം ജങ്ഷന്‍  ബരൗണി രപ്തിസാഗര്‍ എക്സ്പ്രസ് (12522) എന്നിവയും റദ്ദാക്കി. കേരളത്തിലേക്ക് അല്ലാതെ ചെന്നൈയിലേക്കും ബംഗളൂരുവിലേക്കുമുള്ള ദീര്‍ഘദൂര ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

Tags

Share this story

From Around the Web