കാബൂളില്‍ വന്‍സ്‌ഫോടനം - നിരവധിപേര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ ഭരണകൂടം. ചൈനീസ് റസ്റ്ററന്റിന് മുന്നില്‍ കാര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം
Jan 19, 2026, 21:38 IST
അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വന്‍സ്‌ഫോടനം. നിരവധിപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൈനീസ് റസ്റ്ററന്റിന് മുന്നില്‍ കാര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം എന്നാണ് റിപ്പോര്‍ട്ട്.
ഷെഹര്‍ ഇ നാവിലെ തെരുവിലാണ് സ്‌ഫോടനമുണ്ടായത്. വിദേശികളടക്കം താമസിക്കുന്ന കാബൂളിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്.
സ്‌ഫോടനത്തില്‍ ലക്ഷ്യമിട്ടത് ചൈനീസ് പൗരന്‍മാരെയെന്നും മരണസംഖ്യ വര്‍ധിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് കാബൂള്‍ ഭരണകൂടത്തിന്റെ പ്രതികരണം.