കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ എഴുപതോളം വൈദികരുടെ ജൂബിലി ആഘോഷം നടത്തി

 
KAKKANADU STTHOMAS

വിവിധ രൂപതകളില്‍ നിന്ന് എഴുപതോളം വൈദികര്‍ പങ്കെടുത്തു. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍, സുവര്‍ണജൂബിലി ആഘോഷിക്കുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ക്ലെര്‍ജി കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ടോണി നീലങ്കാവില്‍ എന്നിവരും ജൂബിലേറിയന്‍മാര്‍ക്കൊപ്പം സഹകാര്‍മികരായിരുന്നു.

കൊച്ചി: പൗരോഹിത്യ ശുശ്രൂഷയുടെ സുവര്‍ണ, രജത ജൂബിലി ആഘോഷിക്കുന്ന വൈദികരെ ആദരിക്കുന്നതിനായി സീറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ജൂബിലി ആഘോഷം സംഘടിപ്പിച്ചു. 

വിവിധ രൂപതകളില്‍ നിന്ന് എഴുപതോളം വൈദികര്‍ പങ്കെടുത്തു. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍, സുവര്‍ണജൂബിലി ആഘോഷിക്കുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ക്ലെര്‍ജി കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ടോണി നീലങ്കാവില്‍ എന്നിവരും ജൂബിലേറിയന്‍മാര്‍ക്കൊപ്പം സഹകാര്‍മികരായിരുന്നു.

പൗരോഹിത്യജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വിശ്വാസത്തോടും സമര്‍പ്പണത്തോടുംകൂടി വൈദികര്‍ സഭയ്ക്കും വിശ്വാസി സമൂഹത്തിനും നല്‍കിയ സേവനങ്ങളെ അഭിനന്ദിക്കുകയും ദൈവവിളിയോടുള്ള വിശ്വസ്തതയിലും ആത്മീയശുശ്രൂഷയിലും കൂടുതല്‍ തീക്ഷ്ണതയോടെ മുന്നേറാന്‍ ജൂബിലി ആഘോഷം പ്രചോദനമാകട്ടേയെന്നും മാര്‍ റാഫേല്‍ തട്ടില്‍ സന്ദേശത്തില്‍ പറഞ്ഞു.

അനുമോദനസമ്മേളനം മേജര്‍ ആര്‍ച്ച് ബിഷപ്പ് ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ്പ് മാര്‍ ടോണി നീലങ്കാവില്‍, സഭാ ചാന്‍സലര്‍ ഫാ. ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, ഫാ. ഡോ. ഫിലിപ്പ് കാരക്കാട്ട്, ക്ലെര്‍ജി കമ്മിഷന്‍ സെക്രട്ടറി ഫാ. ഡോ. ടോം ഓലിക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.

 ജൂബിലി ആഘോഷത്തിന് സീറോമലബാര്‍ സഭയു ടെ ക്ലെര്‍ജി കമ്മിഷനാണു നേതൃത്വം നല്‍കിയത്.

Tags

Share this story

From Around the Web