ബൈബിള്‍ സൊസൈറ്റി കേരള ഓക്‌സിലിയറിയുടെ സപ്തതി ജൂബിലി സമ്മേളനം; കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു
ബൈബിള്‍ സൊസൈറ്റി കേരള ഓക്‌സിലിയറിയുടെ സപ്തതി ജൂബിലി സമ്മേളനം; കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ബൈബിള്‍ സൊസൈറ്റി കേരള ഓക്‌സിലിയറിയുടെ സപ്തതി ജൂബിലിയുടെ ഭാഗമായി സമ്മേളനം നടത്തി. മാര്‍ത്തോമ്മാ സഭാ ആസ്ഥാനത്ത് നടത്തിയ സമ്മേളനം ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. ഓക്‌സിലിയറി പ്രസിഡന്റ് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ അധ്യക്ഷതവഹിച്ചു.
'ഭയം, അധീശത്വ പ്രവണത, അരക്ഷിത ബോധം എന്നിവ നീക്കാന്‍ ദൈവവചന ത്തിനു ശക്തിയുണ്ടെന്നു' പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പ്രസ്തുത സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.
മദ്ധ്യ കേരള മഹായിടവകയെ പ്രതിനിധീകരിച്ചുകൊണ്ട് ബിഷപ്പ് റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ യോഗത്തില്‍ പങ്കെടുത്തു.
ബൈബിള്‍ സൊസൈറ്റി കേരളത്തിലുള്ള സഭകളെ ഒന്നിച്ചുനിര്‍ത്തുന്നതില്‍ വഹിക്കുന്ന പങ്ക് വളരെ നിര്‍ണായകമാണ്. കഴിഞ്ഞ കാലങ്ങളില്‍ ഈ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരുടെ സ്മരിക്കപ്പെടേണ്ടതാണ്.
വരും ദിനങ്ങളില്‍ ബൈബിള്‍ സൊസൈറ്റിയുടെ ശുശ്രൂഷകള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുവാനും, കാര്യക്ഷമമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും പ്രസ്തുത സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടത്തി.