കാഞ്ഞിരപ്പള്ളി ചോറ്റിയിൽ ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചു;  പത്തോളം പേർക്ക് പരുക്ക്;  പരുക്കേറ്റവരിൽ വഴിയാത്രക്കാരും. അഞ്ച് കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്

 
ambulence

കാഞ്ഞിരപ്പള്ളി:  പാറത്തോട് ചോറ്റി ജങ്ങ്ഷനിൽ വാഹനങ്ങളുടെ കൂട്ടിയിടി. ഇന്നു രാവിലെ ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തോളം പേർക്ക് പരുക്കേറ്റു. വഴിയാത്രക്കാരനടക്കം പരുക്കേറ്റവരിൽ ഉൾപ്പെടുന്നു.

അഞ്ച് കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. മുണ്ടക്കയം കൂട്ടിക്കൽ ഭാഗത്തുനിന്ന് എത്തിയ ബൊലേറോ കാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.

ഈ വാഹനം ആദ്യം ഓട്ടോറിക്ഷയിൽ ഇടിക്കുകയും തുടർന്ന് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി കൂട്ടയിടി ഉണ്ടാകുകയുമായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. ബൊലേറോ അമിതവേഗതയിലായിരുന്നുവെന്നും ആരോപണമുണ്ട്.

അപകടത്തിൽ പരുക്കേറ്റവരിൽ രണ്ട് വഴിയാത്രക്കാരും ഉൾപ്പെടുന്നു. പരുക്കേറ്റ രണ്ടുപേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും ബാക്കി എട്ടുപേരെ 26-ആം മൈലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേർക്ക് സാരമായ പരുക്കുണ്ടെന്നാണ് വിവരം.  അപകടത്തിൽ പോലീസ് കേസെടുത്തു.

Tags

Share this story

From Around the Web