സെര്‍വര്‍ തകരാര്‍ ; പുതുതായി അപേക്ഷിച്ചവര്‍ക്കും പുതുക്കാന്‍ നല്‍കിയവര്‍ക്കും പാസ്‌പോര്‍ട്ട് ലഭിക്കുന്നില്ല. സെര്‍വര്‍ പ്രശ്‌നം മൂലമാണ് പ്രിന്റിങ് വൈകുന്നത്
കോഴിക്കോട്: പുതുതായി പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചവര്‍ക്കും പുതുക്കാന്‍ നല്‍കിയവര്‍ക്കും പാസ്‌പോര്‍ട്ട് ലഭിക്കുന്നില്ല. പാസ്‌പോര്‍ട്ട് പ്രിന്റ് ചെയ്യാന്‍ വൈകുന്നതാണ് കാരണം. സെര്‍വര്‍ പ്രശ്‌നം മൂലമാണ് പ്രിന്റിങ് വൈകുന്നത്.
11 -ാം തിയതിയാണ് രാജ്യമൊട്ടാകെ പാസ്‌പോര്‍ട്ടിന്റെ സര്‍വര്‍ തകരാറിലായത്. ഇതൊടെ പാസ്‌പോര്‍ട്ടിന്റെ നടപടിക്രമങ്ങള്‍ മുടങ്ങി. സാധാരണ പൊലീസ് പരിശോധന പൂര്‍ത്തിയാക്കിയ ഉടന്‍ പാസ്‌പോര്‍ട്ട് പ്രിന്റ് ചെയ്യും. സര്‍വര്‍ തകരാര്‍ സംഭവിച്ചതിനാല്‍ നിരവധി പേരുടെ പാസ്‌പോര്‍ട്ട് ലഭിക്കാത്ത സാഹചര്യമാണ് ഉള്ളത്. പലരുടെയും യാത്രയും പ്രതിസന്ധിയിലാണ്.
പുതുതായി വിദേശത്തേക്ക് ജോലിക്ക് പോകേണ്ടവര്‍ ആശങ്കയിലാണ്. ഗള്‍ഫ് നാടുകളില്‍ അവധിയായതിനാല്‍ നാട്ടിലെത്തിയ പലരും പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. നേരത്തെ ടിക്കറ്റ് എടുത്ത് വെച്ചവര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വൈകിയാല്‍ യാത്ര മുടങ്ങും. രാജ്യത്ത് ഉടനീളം പ്രതിസന്ധിയുണ്ട്. നിലവില്‍ സെര്‍വര്‍ പ്രശ്നം പരിഹരിച്ചിട്ട കണ്ടങ്കിലും പാസ്‌പോര്‍ട്ട് പ്രിന്റിങ് വൈകുകയാണ്.
കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് മാത്രം 2300 പേര്‍ പാസ്‌പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. നിലവില്‍ അപേക്ഷിച്ചവരുടെ പ്രിന്റിങ് പൂര്‍ത്തിയാക്കി വിതരണം ചെയ്താല്‍ മാത്രമെ പുതിയതായി അപേക്ഷിച്ചവര്‍ക്ക പാസ്‌പോര്‍ട്ട് നല്‍കാന്‍ കഴിയൂ.