ഇടിമിന്നലേറ്റ് കേടായ സര്‍വര്‍ നന്നാക്കിയില്ല; കാലിക്കറ്റ് സര്‍വകലാശാലയില്‍ തിങ്കളാഴ്ച നടക്കേണ്ട പരീക്ഷകളും മാറ്റിവെച്ചു, ഇന്റേണല്‍, പ്രാക്ടിക്കല്‍, വൈവ പരീക്ഷകള്‍ നടക്കും
മലപ്പുറം: തിങ്കളാഴ്ച നടക്കേണ്ട മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ച് കാലിക്കറ്റ് സര്‍വകലാശാല. ഇടിമിന്നലില്‍ തകരാറിലായ സര്‍വര്‍ ഇതേവരെയും നന്നാക്കാന്‍ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് ചോദ്യപ്പേപ്പര്‍ അപ്ലോഡ് ചെയ്യാന്‍ കഴിയാത്തതിനാലാണ് പരീക്ഷകള്‍ മാറ്റിയത്. അതേസമയം, ഇന്റേണല്‍, പ്രാക്ടിക്കല്‍, വൈവ പരീക്ഷകള്‍ നടക്കും.
വ്യാഴാഴ്ചയുണ്ടായ കനത്ത ഇടിമിന്നലിലാണ് യൂണിവേഴ്സിറ്റിയിലെ സര്‍വര്‍ തകരാറിലായത്. പിന്നാലെ വെള്ളിയാഴ്ച നടക്കാനിരുന്ന പരീക്ഷകളെല്ലാം നേരത്തെ മാറ്റിവെച്ചിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഇന്ന് വീണ്ടും മാറ്റിവെക്കുകയായിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.