ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര വീഴ്ചകള്‍; പാളയത്തെ അഖില്‍ എണ്ണക്കടി നിര്‍മാണശാലക്ക് ഒരു ലക്ഷം രൂപ പിഴ
 

 
ENNAKADI

കോഴിക്കോട്: ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര വീഴ്ചകള്‍. പാളയത്തിന് പിന്‍വശത്തായി പ്രവര്‍ത്തിച്ചിരുന്ന അഖില്‍ എണ്ണക്കടി നിര്‍മാണ ശാലക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി.

പാളയത്തിന് പുറകുവശത്തായി പ്രവര്‍ത്തിച്ചിരുന്ന അഖില്‍ എണ്ണക്കടി നിര്‍മാണശാലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു. അതിരാവിലെ നടത്തിയ പരിശോധനയില്‍ വിവിധ ന്യൂനതകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്ഥാപനം അടച്ചുപൂട്ടുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.


ഈ കേസില്‍ കഴിഞ്ഞ രണ്ട് ദിവസം മുമ്പ് വിധി വരികയും, കോഴിക്കോട് ആര്‍ഡിഒയും ഫുഡ് സേഫ്റ്റി അഡ്ജുഡിക്കേറ്റിംഗ് ഓഫീസറുമായ എസ്. ഗൗതംരാജ് ഐഎഎസ് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

അഡ്ജൂഡിക്കെഷന്‍ അനുമതി നല്‍കിയത് ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ ബിബി മാത്യു വും, പരിശോധന നടത്തി കേസ് ഫയല്‍ ചെയ്തത് കോഴിക്കോട് സൗത്ത് ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. ജിതിന്‍ രാജുമാണ്.ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റിന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനില കെ എന്‍ ഹാജറായ്.

Tags

Share this story

From Around the Web