കണ്ടെത്തിയത് ഗുരുതര പിഴവുകള്‍. എയര്‍ ഇന്ത്യയിലെ 3 ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഡിജിസിഎ. കടുത്ത നടപടി വേണമെന്ന് ഉത്തരവ്
Jun 21, 2025, 14:54 IST

വിമാന ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണത്തില്‍ ഗുരുതരമായ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഡിജിസിഎ നടപടിക്ക് ഉത്തരവിട്ടു. എയര്‍ ഇന്ത്യ സ്വമേധയാ വീഴ്ചകള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി.
വനക്കാരുടെ ഡ്യൂട്ടി ക്രമീകരണവുമായി ബന്ധപ്പെട്ട് ആവര്‍ത്തിച്ചുള്ള ഗുരുതരമായ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടിക്ക് വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉത്തരവിട്ടു. എയര്‍ ഇന്ത്യ സ്വമേധയാ വീഴ്ചകള്‍ വെളിപ്പെടുത്തിയതോടെയാണ് ഡിജിസിഎ കടുത്ത നടപടി സ്വീകരിച്ചത്.