2027 ലെ സോള്‍ ലോക യുവജനദിനത്തിന്റെ  തീം സോങ്ങിനുള്ള എന്‍ട്രികള്‍ ക്ഷണിച്ച് സംഘാടകര്‍

 
Seol

സോള്‍/ ദക്ഷിണകൊറിയ: 2027 ലെ സോള്‍ ലോക യുവജനദിനത്തിന്റെ  തീം സോങ്ങിനുള്ള എന്‍ട്രികള്‍ ക്ഷണിച്ച് സംഘാടകര്‍.

‘ധൈര്യമായിരിക്കുക! ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു’ എന്നതാണ് 2027 സോള്‍ ലോകയുവജനദിനത്തിന്റെ പ്രമേയം.

ലോകമെമ്പാടുനിന്നും എന്‍ട്രികള്‍ സ്വീകരിക്കുന്നുവെന്ന് പരിപാടിയുടെ  സംഘാടക സമിതി  അറിയിച്ചിട്ടുണ്ട്.


മത്സരത്തിലെ വിജയിക്ക് അടുത്ത ലോകയുവജനദിന ആഘോഷത്തില്‍ ദശലക്ഷക്കണക്കിന് യുവാക്കളോടൊപ്പം  പങ്കെടുക്കാനാകുമെന്ന് സംഘാടകസമിതിയുടെ കുറിപ്പില്‍ പറയുന്നു.

2027 ഓഗസ്റ്റ് 3 നാണ് അടുത്ത ലോകയുവജനദിനം ആരംഭിക്കുന്നത്.

പശ്ചാത്തല സംഗീതത്തേക്കാള്‍, യുവാക്കളെ പരസ്പരം ബന്ധിപ്പിക്കാനും പരിപാടിയുടെ ഹൃദയവുമായി ബന്ധിപ്പിക്കാനും തീം സോങ്ങ് സഹായിക്കുന്നതായി സംഘാടകര്‍ പറയുന്നു.


ലോകമെമ്പാടുമുള്ള ഏത് ദേശത്തു നിന്നുള്ളവര്‍ക്കും മത്സരത്തിനായി മൂന്ന് ഗാനങ്ങള്‍ വരെ സമര്‍പ്പിക്കാം. ഗാനങ്ങള്‍ യഥാര്‍ത്ഥ രചനകളായിരിക്കണം.

ലോക യുവജനദിനത്തിന്റെ പ്രമേയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഗാനങ്ങള്‍ ലോകയുവജനദിനത്തിന്റെ ഔദ്യോഗിക ഭാഷകളായ കൊറിയന്‍, ഇംഗ്ലീഷ്, ഇറ്റാലിയന്‍, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ് എന്നിവയില്‍ ഏതെങ്കിലുമൊന്നില്‍ രചിച്ചതാവണം.

മത്സരത്തിനായുള്ള കൂടുതല്‍ വിവരങ്ങള്‍ https://wydseoul.org/en/participation/wydthemesongContest (സോള്‍ 2027 ലോകയുവജനദിന വെബ്സൈറ്റില്‍)  ലഭ്യമാണ്. 2025 നവംബര്‍ 30-നകം ഗാനങ്ങള്‍ സമര്‍പ്പിക്കണം.

Tags

Share this story

From Around the Web