സിയോൾ ലോക യുവജന സംഗമത്തിന്റെ മധ്യസ്ഥ വിശുദ്ധരെ സഭ പ്രഖ്യാപിച്ചു

 
Seol

2027 ആഗസ്റ്റ് 3 മുതൽ 8 വരെ ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയോളിൽ നടക്കാനിരിക്കുന്ന ലോക യുവജന സംഗമത്തിന്റെ മധ്യസ്ഥ വിശുദ്ധരെ സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് യുവാക്കൾ അണിനിരക്കുന്ന ഈ മഹാസംഗമത്തിന് ആത്മീയ മാർഗനിർദ്ദേശം നൽകാൻ അഞ്ച് വിശുദ്ധരെയാണ് തിരഞ്ഞെടുത്തത്.​

​വിശുദ്ധ ജോൺ പോൾ രണ്ടാമൻ, ​വിശുദ്ധ ആൻഡ്രൂ കിം തായ്, ​വിശുദ്ധ ഫ്രാൻസെസ് സേവ്യർ കബ്രിനി, വിശുദ്ധ ജോസഫിൻ ബഖീത്ത, ​വിശുദ്ധ കാർലോ അക്യുത്തിസ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധർ.


​യുവജനങ്ങൾക്കിടയിൽ നടത്തിയ സർവേകൾക്കും ചർച്ചകൾക്കും ശേഷമാണ് ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി ഇവരെ തിരഞ്ഞെടുത്തത്.

‘സത്യം, സ്നേഹം, സമാധാനം’ എന്നീ ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ തിരഞ്ഞെടുപ്പ്.

​വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ളവരും വ്യത്യസ്ത കാലഘട്ടങ്ങളിൽ ജീവിച്ചവരുമായ ഈ വിശുദ്ധർ ഇന്നത്തെ യുവാക്കൾക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളിൽ വലിയ മാതൃകയാണെന്ന് സോൾ ആർച്ച് ബിഷപ്പ് പീറ്റർ സൂൺ – തൈക്ക് ചുങ് പറഞ്ഞു.

Tags

Share this story

From Around the Web