തമിഴ്‌നാട്ടില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ മലയാളി വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം; ഇടപെടാതെ കോളജ് അധികൃതര്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ മലയാളി വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം. തമിഴ്‌നാട് ചെങ്കല്‍പ്പെട്ട് ശ്രീ സത്യസായി മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ടാം വര്‍ഷ മലയാളി വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്.
സെപ്റ്റംബര്‍ 21ന് രാത്രിയാണ് സംഭവം. കൊല്ലം ആദിനാട് സ്വദേശി അലി അഷ്‌കര്‍, ചവറ സ്വദേശി അര്‍ജുന്‍, തൃശൂര്‍ സ്വദേശി സാമുവല്‍ എന്നിവരാണ് ആക്രമിക്കപ്പെട്ടത്.
സംഭവത്തില്‍ കോളജ് അധികൃതര്‍ ഇടപെടില്ലെന്ന് ആരോപണമുണ്ട്.
മര്‍ദനമേറ്റ വിദ്യാര്‍ഥികള്‍ പൊലീസില്‍ പരാതി നല്‍കി. ബിയര്‍ ബോട്ടില്‍ ഉപയോഗിച്ച് തല അടിച്ച് പൊട്ടിക്കുമെന്ന് വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തിയതായി മര്‍ദനമേറ്റ വിദ്യാര്‍ഥിയുടെ മാതാവ് പറഞ്ഞു.